മറിയക്കുട്ടിയെ ഇല്ലാതാക്കിയത് ഫാ. ബനഡിക്ട് തന്നെ, എത്ര മറച്ചു വെച്ചാലും സത്യം പുറത്ത് വരും

മാടത്തെരുവി മറിയക്കുട്ടി കൊലക്കേസില്‍ ഫാ. ബെനഡിക്ടിനെ വധശിക്ഷയ്ക്ക് വിധിക്കുകയും എന്നാല്‍ ഹൈക്കോടതി ഇടപെട്ട് നീക്കി കൊടുക്കുകയുമായിരുന്നു. എന്നാല്‍ കാലത്തിന് സത്യത്തെ മായിക്കാനാവില്ല. വൈദികന്‍ തോട്ടത്തില്‍ കൊണ്ടുപോയി കല്ല് കൊണ്ട് മറിയക്കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും പിന്നാലെ 18ഓളം കുത്തുകള്‍ കുത്തി മറിയക്കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. ഉന്നത സ്വാധീനവും, അധികാരത്തിന്റെ സഹായവുമൊക്കെ ഉപയോഗപ്പെടുത്തി ശിക്ഷയില്‍ നിന്നും ഫാ. ബെനഡിക്ട് രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ വീണ്ടും 55 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കേസിന്റെ ശ്രദ്ധേയമായൊരു പുനര്‍ ചിന്തനം നടത്തിയിരിക്കുകയാണ് ടോം ജോസ് തടിയമ്പാട് നടത്തിയിരിക്കുന്നത്.

പാപ്പൂട്ടി എന്ന സാധാരണക്കാരനായിരുന്ന വ്യക്തി ഫാ. ബെനഡിക്ട് ആയ ശേഷമാണ് ഇയാളുടെ ക്രിമനലിസവും പടര്‍ന്ന് പന്തലിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പികെ മാത്യു ഏറ്റുമാനൂര്‍ എഴുതിയ ഫാദര്‍ ബനഡിക്ടും മറിയക്കുട്ടി കൊലക്കേസും എന്ന പുസ്തകത്തില്‍ പറയുന്നു. പാവപ്പെട്ട കുടുംബത്തില്‍ പെട്ട സ്ത്രീയായ മറിയക്കുട്ടി രെകാലചെയ്യപ്പെട്ടപ്പോള്‍ ഒരു വശത്ത് സംഘടിത ശക്തിയായ കത്തോലിക്ക സഭ അണി നിരന്നപ്പോള്‍ ഒരു വ്യക്തി എത്രമാത്രം ദുര്‍ബലനായി പോയി എന്ന് വ്യക്തമായി കാണാം. 1962-63 കാലഘട്ടത്തില്‍ ആലപ്പുഴ ചക്കരക്കടവിലുള്ള പള്ളിയിലെ വികാരിയായിരുന്ന ബെനഡിക്ട് ഓണംകുളത്തെ മൂന്ന് കുട്ടികളുടെ അമ്മയായ മറിയകുട്ടി കാണാന്‍ പോയിരുന്നു. സഹായമഭ്യര്‍ത്ഥനയുമായി പോയ മറിയക്കുട്ടിയോട് വികാരി വിഷമങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ഗോതമ്പും പണവും നല്‍കുകയും ചെയ്തു. ഈ ബന്ധം പിന്നീട് വളര്‍ന്നു. ഇരുവരും തമ്മിലുള്ള ശരീരിക ബന്ധത്തിലേക്ക് വരെ എത്തുകയും ഒരു കുട്ടി ജനിക്കുകയും ചെയ്തു.

ഈ സമയം മറിയക്കുട്ടിയുടെ ഭര്‍ത്താവ് തളര്‍വാതം പിടിപെട്ട് കിടക്കുകയായിരുന്നു, ഇങ്ങനെ ഒരാള്‍ക്ക് എങ്ങനെ കുട്ടിയുണ്ടാകും എന്ന ചോദ്യമുണ്ടായി. ഇതോടെ വീട്ടില്‍ നിന്നും മറിയക്കുട്ടിയെ ഒഴിവാക്കുകയും അവര്‍ സഹോദരനായ ചാക്കോച്ചന്റെ വീട്ടിലേക്ക് പോവുകയും ചെയ്യുന്നു. വികാരിയും മറിയക്കുട്ടിയുമായുള്ള ബന്ധം തുടര്‍ന്ന് പോന്നു. നിരന്തരമായി മറിയക്കുട്ടി വികാരിയെ കാണാനെത്തി. ഇതോടെ പള്ളി ഇടവകകാര്‍ ബിഷപ്പിന് പരാതി നല്‍കി. കാവുകാട്ട് തിരുമേനി ഫാ. ബെനഡിക്ടിനെ അരമനയില്‍ വിളിച്ച് വരുത്തുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വികാരി സത്യങ്ങള്‍ തുറന്ന് പറയുകയും ചെയ്തു.

ഫാ. ബനഡിക്ടിനെ ചക്കരക്കടവില്‍ നിന്നും മാറ്റി ചങ്ങനാശേരി അടുത്തുള്ള പ്രിന്റിങ് പ്രസിന്റെ ചുമതല നല്‍കി. ഇവിടെയും മറിയക്കുട്ടി എടുത്തി ഫാ. ബനഡിക്ടിനെ ഇവര്‍ കാണുകയും പണം വാങ്ങുകയും ചെയ്തു. മന്തമാരുതിയില്‍ ഒരു വീട് ശരിയാക്കിയിട്ടുണ്ടെന്നും പോയി കാണാമെന്ന് മറിയക്കുട്ടിയോട് ഫാ. ബനഡിക്ട് പറയുകയും ചെയ്തു. 1966 ജൂണ്‍ 16ന് കുഞ്ഞിനെ കൂടാതെ ചങ്ങനാശേരിയെത്തി. ഇവിടുന്ന് വികാരിക്കൊപ്പം മന്തമാരുതിയിലെത്തി. രാഷ്ട്രീയ നേതാവും ഗുണ്ടയുമായ ഒരാളുടെ കാറില്‍ ആയിരുന്നു യാത്ര. പോകുന്ന വഴി തെയ്യില തോട്ടത്തില്‍ വെച്ച് വികാരിയും മറിയക്കുട്ടിയും സെക്‌സില്‍ ഏര്‍പ്പെടുകയും ആ മയക്കത്തില്‍ ബനഡിക്ട് കല്ലെടുത്ത് മറിയക്കുട്ടിയുടെ നെറ്റിയിലിടിച്ചു. മറിയക്കുട്ടിയുടെ നിലവിളി ഒരാള്‍ കേട്ടു. രാത്രി 11.45നാണ് സംഭവം. വികാരി പിന്നീട് മറിയക്കുട്ടിയുടെ കഴുത്തറുക്കുകയും പിന്നീട് നിരവധി കുത്തുകളും കുത്തി. ഇട്ടിരുന്ന വസ്ത്രം മാറി ലോഹ ധരിച്ചാണ് വികാരി തിരികെ പോന്നത്. രാത്രിയില്‍ തന്നെ ടാക്‌സി വിളിച്ച് ബനഡിക്ട് തിരികെ ചങ്ങനാശേരിയില്‍ എത്തി. മറിയക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് തെയ്യില നുള്ളാനെത്തിയ ശാരദ എന്ന സ്ത്രീയാണ്. പോലീസ് എത്തി കാര്യമായി അന്വേഷണം ഒന്നും നടത്താതെ സംസ്‌കാരം നടത്തുകയായിരുന്നു. എന്ന് പുസ്തകത്തില്‍ പറയുന്നു.

വീഡിയോ റിപ്പോര്‍ട്ട് കാണാം,