തലശ്ശേരിയിൽ മയക്ക് മരുന്ന് വേട്ട വിദ്യാർഥിനി ഉൾപ്പെടെ 6പേർ അറസ്റ്റിൽ

തലശ്ശേരി യിൽ വൻ മയക്ക് മരുന്ന് വേട്ട. റെയിൽവേ സ്റ്റേഷൻ റോഡിലെ സ്റ്റാർ റെസിഡൻസിൽ നിന്നാണ്ൽ കഞ്ചാവും MDMA എന്നിവയുമായി യുവതി ഉൾപ്പെടെ ആറംഗ സംഘത്തെ തലശ്ശേരി അനിലും സംഘവും പിടിക്കൂടി. PHdവിദ്യാർത്ഥിയും കോട്ടയത്ത് വേരുകളുള്ള ഡൽഹി മലയാളി അഖില (22) കോഴിക്കോട് മുക്കം സ്വദേശി വിഷ്ണു, തലശ്ശേരി ചിറക്കര സ്വദേശികളായ സഫ്വാൻ, ഹിലാൽ,ചൊക്ലി സ്വദേശി മുഹമ്മദ് സയന്നൂൻ, കൊല്ലം സ്വദേശി അനന്ദു എന്നിവരാണ് പിടിയിലായത്.

മംഗലാപുരത്ത് നിന്നും ട്രയിൻ മാർഗ്ഗം തലശ്ശേരിയിൽ എത്തി Star residency Lodge. -ൽ റൂം എടുത്ത് താമസിച്ചു കച്ചവടം നടത്തി വരവെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇവർക്കെതിരെ 22 (b) 20 ( a) i i , 29 എന്നീ Ndps വകുപ്പുകൾ പ്രകാരം കേസ്സെടുത്തു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

സ്കൂൾ കോളേജുകളിൽ മയക്ക് മരുന്ന് എത്തിക്കുന്ന റാകറ്റ് ഏറെ നാളായി പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തലശേരി കണ്ണൂർ കേന്ദ്രീകരിച്ചും മറ്റും വലിയ തോതിലാണ്‌ സ്കൂൾ കോളേജുകളിൽ മയക്ക് മരുന്ന് എത്തുന്നത്. കഴിഞ്ഞ ദിവസമാണ്‌ വയനാട്ടിൽ കോളേജ് പെൺകുട്ടികൾ മയക്ക് മരുന്ന് ഉപയോഗിച്ച് കബനി നദിക്കരയിൽ കുഴഞ്ഞ് വീണത്. ഇവരെ പിന്നീട് നാട്ടുകാർ ഇടപെട്ടപ്പോൾ കൂടെ ഉണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ താങ്ങി പിടിച്ച് കൊണ്ടുപോവുകയായിരുന്നു. 5 പെൺകുട്ടികളേ കോളേജിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ കോളേജിനു പുറത്ത് നിന്നും ഉണ്ടായിരുന്ന യുവാക്കൾ എന്നും തിരിച്ചറിഞ്ഞിരുന്നു