സജി ചെറിയാനേ പിടിച്ച് ഉടൻ ജയിലിൽ ഇടണം- തമ്പി നാ​ഗാർജുന Thampi Nagarjuna

മന്ത്രി സജി ചെറിയാനെ പിടിച്ച് ജയിലിലടണമെന്ന് അവൈക്കൺ ഇന്ത്യാ മൂവ്മെന്റ് അഡ്വൈസർ തമ്പി നാഗാർജുന. രണ്ട് വർഷമെടുത്താണ് ഡോ.ബി ആർ അമ്പേദ്ക്കർ ഭരണഘടന തയ്യാറാക്കിയത്. ഭരണ ഘടന എന്താണെന്ന് ആദ്യം പഠിച്ച് മനസ്സിലാക്കണം, നമ്മുടെ രാജ്യത്ത് എന്തു വേണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം. ഭരണഘടന അറിയാൻ വയ്യാത്തവർ ഭരിച്ചാൽ എങ്ങനെയിരിക്കും. എംഎൽഎയോ എംപിയായി വരേണ്ടവർ ഭരണ ഘടനയെക്കുറിച്ച് പഠിച്ച് മനസ്സിലാക്കണം. സജി ചെറിയാൻ നടത്തിയത് ഭരണ ഘടന ലംഘനമാണ്. ഒരു നിമിഷം പോലും ആ കസേരയിൽ ഇരിക്കാൻ യോ​ഗ്യനല്ല. 97 ആക്ട് അനുസരിച്ച് അയാൾ കുറ്റക്കാരനാണെന്നും തമ്പി നാഗാർജുന കർമ ന്യൂസിനോട് പറഞ്ഞു

ഭരണഘടനയെക്കുറ്റപ്പെടുത്തിയാൽ അയാൾ ഇന്ത്യക്കാരനല്ല.മിനിമം കോമൺസെൻസ് ഉള്ളവർ വേണം മന്ത്രിമാരാക്കാൻ. വിദ്യാഭ്യാസമില്ലാത്തവനെ വിദ്യാഭ്യാസമന്ത്രിയും സംസ്ക്കാരമില്ലാത്തവനെ സാംസ്കാരിക മന്ത്രിയുമാക്കിയാൽ ഇങ്ങനെയിരിക്കും. ഇയാളെ അറസ്റ്റ് ചെയ്ത് അക്കത്താക്കുകയാണ് വേണ്ടത്. മിനിമം സ്കൂൾ തലത്തിലെങ്കിലും ഭരണഘടനെയക്കുറിച്ച് പഠനം വേണം. അമ്പേദ്ക്കർ തന്നെ പറഞ്ഞിട്ടുണ്ട് ഭരണഘടന എത്ര നല്ലതായാലും ഭരിക്കുന്നവർക്ക് വിവരമില്ലെങ്കിൽ കാര്യമില്ലയെന്നെന്നും തമ്പി നാഗാർജുന കർമ ന്യൂസിനോട് പറഞ്ഞു.