കോഴിക്കോട് വയ്ച്ച് ലൈംഗീക ബന്ധത്തിനു നിർബന്ധിച്ചത് 2 നിർമ്മാതാക്കൾ- നടി ചാർമിള

മലയാള യുവ സിനിമാ നിർമ്മാതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി തെന്നിന്ത്യൻ നടി ചാർമിള.തന്നെ പീഢിപ്പിക്കാൻ ശ്രമിച്ചത് മലയാല സിനിമയിലെ തന്നെ ആളുകളാണ്‌ എന്നും നടി പറഞ്ഞു.ഈ യുവ നിർമ്മാതാക്കൾ സിനിമാ നടന്മാർ കൂടിയാണ്‌ എന്നാണ്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.കോഴിക്കോട്ട് താൻ ഒരു പ്രസിദ്ധ നായികയുടെ അമ്മയായി അഭിനയിക്കുന്ന ഒരു മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ 2  നിർമ്മാതാക്കൾ ലൈംഗീക വൃത്തിക്കായി നിർബന്ധിച്ചു.അവരുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.കിടപ്പറ ബുക്ക് ചെയ്ത ഇവർ തനിക്ക് ഒരു രാത്രി വാഗ്ദാനം ചെയ്തത് 50000 രൂപ ആയിരുന്നു എന്ന് നടിയുടെ വെളിപ്പെടുത്തൽ.തെന്നിന്ത്യൻ നടി ചാർമിള അടുത്തിടെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഇൻഡസ്ട്രിയിൽ താൻ നേരിട്ട ലൈംഗിക പീഡന അനുഭവങ്ങളെ കുറിച്ചും തുറന്നു പറഞ്ഞയുകയാണ്‌. മലയാള സിനിമയിൽ നിന്നും കോഴിക്കോട് വയ്ച്ചാണ്‌ ഈ ദുരനുഭവം എന്നും നടി പറയുന്നു. 

നിർമ്മാതാക്കൾ തന്റെ അസിസ്റ്റന്റിനെ സമീപിച്ച് ലൈംഗികാഭിലാഷത്തിനായി 50,000 രൂപ വാഗ്ദാനം ചെയ്തതായി ഒരു പോർട്ടലുമായുള്ള സംഭാഷണത്തിനിടെ യാണ്‌ ചാർമിള വെളിപ്പെടുത്തിയത്.48 കാരിയായ തന്നെ 20 വയസ് വരെ പ്രായം കുറഞ്ഞ ആ യുവാക്കൾ ലൈംഗീകതക്ക് ക്ഷണിച്ചപ്പോൾ ഞാൻ ഞെട്ടി പോയി.അവർ 2 പേരിൽ ഒരാൾക്ക് 50000 രൂപ എന്ന രീതിയിൽ ആയിരുന്നു പറയുന്നത്.തങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കാനും 48 കാരിയായ നടിയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അവർ ആവശ്യപ്പെട്ടിരുന്നു. താൻ അവിടെ നിന്നും ഉടൻ തന്നെ ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു എന്നും ചാർമിള പറഞ്ഞു.എല്ലാ സ്ത്രീകളോടും പ്രത്യേകിച്ച് അവിവാഹിതരായ അമ്മമാർ ഇത്തരം പുരുഷന്മാരിൽ വീഴരുതെന്ന് നടി അഭ്യർത്ഥിച്ചു.

എല്ലാ സ്ത്രീകൾക്കും പ്രത്യേകിച്ച് സിനിമാ മേഖലയിൽ ഉള്ള സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകിയ ചാർമിള തന്റെ അനുഭവം പുറത്ത് പറയുന്നത് മറ്റുള്ളവർക്ക് ഗുണം ചെയ്യും എന്നും പറയുന്നു.സ്ത്രീകൾ ഈ വക്രബുദ്ധികളെ അവരുടെ ജീവിതത്തിലേക്ക് കടത്തിയാൽ അവർ അവരെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നും പിന്നീട് അവരുടെ കാമ സംതൃപ്തമായ ശേഷം അവർ അപ്രത്യക്ഷമാകുമെന്നും ചാർമിള പറയുന്നു.