ഭാര്യയും മകളും നഷ്ടമായ വേദന മറികടന്നത് ആത്മീയതയിലൂടെ, തരുണിയുടെ പിതാവ്

കുസൃതിച്ചിരിയും കൊഞ്ചലുമായി പ്രേക്ഷകരുടെ മനസ്സിൽ കടന്നുകൂടിയ താരമാണ് തരുണി സച്ച്ദേവ്. വിനയൻ സംവിധാനം ചെയ്ത വെള്ളിനക്ഷത്രം, സത്യം എന്നീ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ അഭിനയിച്ച പാ എന്ന ഹിന്ദി ചിത്രത്തിലും നിരവധി പരസ്യ ചിത്രങ്ങളിലും തരുണി അഭിനയിച്ചിട്ടുണ്ട്. 2012 മേയ് 14-ന് നേപ്പാളിലുണ്ടായ വിമാനാപകടത്തിലാണ് തരുണി മരിക്കുന്നത്. മരണസമയത്ത് 14 വയസ്സേ ഉണ്ടായിരുന്നുള്ളൂ. മൂന്നുജോലിക്കാരും 16 ഇന്ത്യൻ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൊഖാരയിൽ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകർന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്‌ദേവും അപകടത്തിൽ കൊല്ലപ്പെട്ടു.

14 വയസ് മാത്രമായിരുന്നു അന്ന് തരുണിക്ക് പ്രായം , തരുണിക്കൊപ്പം അമ്മ ഗീത സചിദേവും മരണപ്പെട്ടിരുന്നു . എന്നാൽ യാത്രകൾ പോവാറുള്ള തരുണി കൂട്ടുകാരികളെ കണ്ട് യാത്ര പറയുന്ന ചടങ് ഒന്നും പതിവില്ലായിരുന്നു . എന്നാൽ അപകടം നടന്ന യാത്രക്ക് മുൻപ് കൂട്ടുകാരികളെ തരുണി കാണുകയും ബൈ പറയുകയും നിങ്ങളെ ഇനി കാണാൻ സാധിച്ചില്ലങ്കിലോ എന്ന് പറഞ്ഞ ശേഷമാണു തരുണി യാത്രക്ക് പോയത്

കഴിഞ്ഞ ദിവസം വീണ്ടും ഒരു വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള് തനിക്ക് ദേഷ്യമാണ് തോന്നിയതെന്ന് തരുണിയുടെ പിതാവായ ഹരീഷ് സച്ച്ദേവ് പറയുന്നു. വിമാനാപകടത്തെക്കുറിച്ച് വീണ്ടും കേട്ടപ്പോള് സത്യത്തില് ദേഷ്യമാണ് തോന്നിയത്. ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവര്ക്കറിയില്ല. ഈ ആളുകളുടെ വിമാനങ്ങള്ക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവര് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത്തരത്തിലൊരു അപകടത്തിലാണ് എനിക്ക് ഭാര്യയേയും മകളേയും നഷ്ടമായത്. ഇപ്പോഴും അതേക്കുറിച്ച് ഓര്ക്കുമ്പോള് എനിക്ക് ഞെട്ടലാണ്. അപകടത്തില് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തില് നിന്നും കരകയറാന് ദൈവം അവര്ക്ക് ശക്തി നല്കട്ടെ.

ഞാന് അന്ന് മുംബൈയിലായിരുന്നു. ഭാര്യയും മോളും നേപ്പാളിലേക്ക് പോയിരുന്നു. ഗോവയില് പോവാനാണ് ആഗ്രഹമെന്ന് പറഞ്ഞ് മോള് ഒരു പ്ലാനുണ്ടാക്കിയിരുന്നു. അവിടെ പാരാഗ്ലൈഡിംഗ് നടത്താന് ആഗ്രഹമുണ്ടെന്നും എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് ഭാര്യ അവളുടെ സുഹൃത്തുക്കള്ക്കൊപ്പം നേപ്പാള് സന്ദര്ശിക്കാന് പോവുന്നുണ്ടായിരുന്നു. അപ്പോഴാണ് തരുണിയേയും കൂടെ കൂട്ടിയത്. താല്പര്യമില്ലാഞ്ഞിട്ടും മോളും അവര്ക്കൊപ്പം ചേരുകയായിരുന്നു.

ആ യാത്രയില് എന്തോ മോശം സംഭവിച്ചേക്കുമെന്ന് മോള്ക്ക് തോന്നിയിരുന്നുവെന്ന് തോന്നുന്നു. ഈ വിമാനം തകര്ന്നാല് ഞാന് നിന്നോട് ഐ ലവ് യൂ പറയുമെന്ന് അവള് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചിരുന്നു. ആ യാത്രയ്ക്ക് മുന്പ് തരുണി മെസ്സേജ് അയച്ചതിനെക്കുറിച്ച് നേരത്തെ സുഹൃത്തുക്കളും തുറന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം ഒരു യാത്ര പോവുകയാണെന്നും, നിങ്ങളെയെല്ലാം എനിക്ക് മിസ് ചെയ്യുമെന്നുമായിരുന്നു മെസ്സേജ്. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള് തമാശയാണെന്നായിരുന്നു മറുപടി. ആ വാക്കുകള് അറംപറ്റിയത് പോലെയാവുകയായിരുന്നു പിന്നീട്.

അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചിരുന്നു. മൃതദേഹങ്ങളില് നിന്നും സ്വര്ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു ചിലര്. ഭാര്യയുടെ സ്വര്ണ്ണാഭരണങ്ങളും കാശും വില കൂടിയ ഫോണുമെല്ലാം നഷ്ടമായിരുന്നു. എല്ലാം കൂടി 4 ലക്ഷം രൂപയോളം നഷ്ടം. അതൊന്നും ഞാന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഭാര്യയേയും മകളേയും നഷ്ടമായതിന്റെ വേദനയിലായിരുന്നു. മകളുടെ ഡിവിഡി കാസറ്റും ഫോണും എനിക്ക് കിട്ടിയിരുന്നു.

ആ അപകടത്തിന് ശേഷം ഭക്തിമാര്ഗം തിരഞ്ഞെടുക്കുകയായിരുന്നു ഞാന്. വീട്ടിലൊരു ക്ഷേത്രം പണിതു. പൂജകളൊക്കെ ചെയ്യുന്നുണ്ട്. ആത്മീയതിലൂടെയാണ് ഞാന് ആ അപകടത്തെ ജീവിച്ചത്. ഇനി ഇത് മാത്രമേ എനിക്ക് ചെയ്യാനുള്ളൂയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. സത്യം, വെള്ളിനക്ഷത്രം തുടങ്ങിയ സിനിമകള് കൂടാതെ ഒട്ടേറെ പരസ്യങ്ങളിലും അഭിനയിച്ച് കൈയ്യടി നേടിയിട്ടുണ്ട് തരുണി.