പാലായിൽ കേരളാ കോൺഗ്രസിന് വഴങ്ങി സിപിഎം

കോട്ടയം. പാലായിൽ കേരളാ കോൺഗ്രസിനു വഴങ്ങി സിപിഎം. ജോസിൻ ബിനോ നഗരസഭാധ്യക്ഷയാകും. സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിലാണു തീരുമാനം. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സിപിഎം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്നു രാവിലെ 11നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്.

10.30 വരെ പത്രിക നൽകാം. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാൽ കേരളാ കോൺഗ്രസ് എം ശക്തമായ എതിർപ്പ് ഉയർത്തിയ സാഹചര്യത്തിലാണ് ഒടുവിൽ ജോസിന് ബിനോയ്ക്കു നറുക്ക് വീണത്. നഗരസഭാ ഹാളിൽ ബിജു പുളിക്കക്കണ്ടം കേരള കോൺഗ്രസ് എം അംഗം ബൈജു കൊല്ലം പറമ്പിലിനെ മർദിച്ചതാണ് എതിർപ്പിനു കാരണം.

സിപിഎം ചിഹ്നത്തിൽ ജയിച്ച ഏക കൗൺസിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉൾപ്പെടെ ആറ് കൗൺസിലർമാരാണ് സിപിഎമ്മിനുള്ളത്. മുൻധാരണയനുസരിച്ച് ആദ്യ രണ്ടുവർഷം കേരള കോൺഗ്രസിന് എംനാണ് അധ്യക്ഷ സ്ഥാനം. അതിനുശേഷം ഒരു വർഷം സിപിഎമ്മിനും അടുത്ത രണ്ടു വർഷം കേരള കോൺഗ്രസി എംനും അധ്യക്ഷസ്ഥാനം ലഭിക്കും.