പൂജപ്പുര ജയില്‍ ചാടി മരത്തില്‍ കയറിയ പ്രതി ആത്മഹത്യ ഭീഷണി മുഴക്കി

തിരുനന്തപുരം/ ജയില്‍ ചാടാന്‍ ശ്രമിച്ച കൊലക്കേസ് പ്രതി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ജീവപര്യന്തം തടവ് ശിക്ഷഅനുഭവിക്കുന്ന കൊലക്കേസ് പ്രതിയായ കോട്ടയം സ്വദേശി സുഭാഷാണ് ജയില്‍ ചാടി തൊട്ടടുത്തുള്ള മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ പ്രതി താഴേക്ക് ചാടുകയായിരുന്നു.നേരത്തെ ഇയാള്‍ നെട്ടുകാല്‍തേരി തുറന്ന ജയിലിലെ തടവുകാരനായിരുന്നു. ഒരു മാസം മുമ്പാണ് ഇയാളെ പൂജപ്പുരയിലേക്ക് കൊണ്ടുവന്നത്. മാനസികസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് സുഭാഷെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ജഡ്ജിയെനേരില്‍ കണ്ട് ജയില്‍ മോചിതനാകണം എന്നാണ് ഇയാളുടെ ആവശ്യം. ജഡ്ജി നേരിട്ടുവന്ന് ജാമ്യം നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെടുന്നത്.