മുന്നില്‍ പോയ കാര്‍ ബ്രേക്ക് പിടിച്ചു, പിന്നിൽ വന്ന ഇരുചക്രയാത്രികന്‍ റോഡിലേക്ക് തെറിച്ചു, കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു

കോഴിക്കോട് . കോഴിക്കോട് പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസ് ദേഹത്ത് കയറി ഇരുചക്രവാഹന യാത്രക്കാരന്‍ മരണപെട്ടു. കക്കാട് സ്വദേശി ഹനീഫയാണ് മരണപ്പെട്ടത്. മുന്നില്‍ പോവുകയായിരുന്ന കാർ ബ്രേക്കിട്ടതോടെ കാറില്‍ ഇടികാത്തിരിക്കാൻ ശ്രമിക്കുന്നതിനിടെ ഹനീഫയുടെ ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിയുകയും തെറിച്ചു വീഴുകയുമാണ് ഉണ്ടായത്.

റോഡിൽ വീണ ഹനീഫയുടെ ദേഹത്ത് കൂടി കെ എസ് ആർ ടി സി ബസ് കയറി ഇറങ്ങുകയായിരുന്നു. പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍ പെട്ടത്. ചില ഇരുചക്രവാഹനക്കാരെ ഓവര്‍ടേക്ക് ചെയ്ത് വരികയായിരുന്നു ബസ് എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

കെ എസ് ആർ ടി സി ബസ്സ് ആണ് അപകടം ഉണ്ടാവാനും ഹനീഫക്ക് ജീവൻ നഷ്ടമാവാനും കാരണമായത്. ചില ഇരു ചക്ര വാഹനങ്ങളെ ഓവർ ടേക്ക് ചെയ്ത് വേഗതയിൽ വരുകയായിരുന്ന ബസ് കണ്ടാണ് കാറുകാരൻ വേഗത്തിൽ ബ്രേക്ക് പിടിക്കുന്നത്. കാറില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്ത ഹനീഫ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് വീണു. ഈ സമയം ബസ് ഹനീഫയുടെ ദേഹത്തേക്ക് കയറുകയായിരുന്നു. ഹനീഫ തല്‍ക്ഷണം സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടു.