മുഖ്യമന്ത്രി ധര്‍മ്മടത്ത് പ്രചരണത്തിന് എത്തിയത് ഇന്‍ഷുറന്‍സില്ലാത്ത വാഹനത്തില്‍

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ധര്‍മ്മടത്ത് ആരംഭിച്ചിരുന്നു. പ്രചരണം തുടങ്ങിയ ആ​ദ്യ ദിനം തന്നെ വിവാ​ദത്തിൽപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും. പിണറായി വിജയൻ പ്രചരണത്തിന് എത്തിയത് ഇന്‍ഷുറന്‍സില്ലാത്ത വാഹനത്തില്‍. കെഎല്‍ 22 എം 4600 നമ്പറുള്ള ഇന്നോവ ക്രിസ്റ്റയിലാണ് മുഖ്യമന്ത്രി എത്തിയത്. ജനുവരി 30 2021ന് ഈ വണ്ടിയുടെ ഇന്‍ഷുറന്‍സ് തീര്‍ന്നിരുന്നു. ഈ വാഹനത്തില്‍ എത്തി വന്‍ പ്രചരണം നടത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ഇവിടെ നിയമം ലംഘിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്‍ വാഹനത്തിന് ഇൻഷൂറൻസ് ഇല്ലായെങ്കില്‍ എന്ത് സംഭവിക്കും. എന്നാല്‍ പോലീസ് ഈ നിയമലംഘനത്തിന് കേസ്സെടുക്കാന്‍ ചങ്കൂറ്റം ഉണ്ടോ. പിണരായിക്കെതിരെ കേസ്സെടുക്കുമോ നടപടി സ്വീകരിക്കുമോ. ഇത് സാധാരണക്കാരന്റെ ചോദ്യമാണ്.

ഇന്‍ഷുറന്‍സില്ലാതെ വാഹനം നിരത്തിലിറക്കാന്‍ പോലും പാടില്ലെന്ന ശക്തമായ നിയമമാണ് ഉള്ളത്. അത്ര കര്‍ഷനമായിട്ടുള്ള നിയമമാണിത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ലോകത്താകമാനം അതാണ് നിയമം. എന്നാല്‍ നിയമം ലംഘിച്ചിരിക്കുന്നത് ഒരു മുഖ്യമന്ത്രി തന്നെയാണ്. ഗുരുതരമായ നിയമ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയിരിക്കുന്നത്. എല്ലാവര്‍ക്കും നിയമം ഒരുപോലെയാണ്. അത് മുഖ്യമന്ത്രി ആയാലും പ്രധാനമന്ത്രി ആയാലും ഒരു സാധാരണക്കാരനാണെങ്കിലും. എന്നാല്‍ മുഖ്യമന്ത്രി ഗുരുതര നിയമലംഘനം നടത്തിയിട്ട് എന്തേ പോലീസ് കേസ്സെടുക്കാത്തത്. അപ്പോള്‍ അധികാരം ഉള്ളവന് ഒരു നിയമവും സാധാരണക്കാരന് മറ്റൊരു നിയമവും അതാണ് ക്രേളത്തില്‍ നടക്കുന്നത്.

മുഖ്യമന്ത്രി എത്തിയ വാഹനത്തിന്റെ മുന്നില്‍ പാർട്ടിക്കൊടിയും നാട്ടിയിരുന്നു. എന്നാല്‍ ഇന്‍ഷുറന്‍സില്ലാത്തെ വാഹനത്തില്‍ എത്തിയത് മുഖ്യമന്ത്രി കുരുക്കാകുകയാണ. മുഖ്യമന്ത്രിക്ക് എന്തും ആകാമെന്ന ധാരണയോ. വന്‍ സുരക്ഷ സന്നാഹങ്ങളോടെ നിരവധി വാഹന അകമ്പടികളോടെയാണ് മുഖ്യമന്ത്രി കടന്നുപോയത്. നിരവധി പേരാണ് മുഖ്യമന്ത്രിയെ കാണാന്‍ തടിച്ചു കൂടിയത്. കാറിലിരുന്നുകൊണ്ട് തന്നെ മുഖ്യമന്ത്രി എല്ലാവരേയും കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഈ കാറിലിരിക്കുന്ന ചിത്രങ്ങളടക്കമാണ് മുഖ്യമന്ത്രി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിട്ടതും. ഇപ്പോള്‍ കാറും മുഖ്യമന്ത്രിയും അടിമുടി പ്രതിരോധത്തില്‍.

അത് മാത്രമല്ല കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പരിപാടിക്കായ് ആയിരക്കണക്കിന് പേരാണ് ധര്‍മ്മടത്ത് ഒത്തുചേര്‍ന്നത്. മുന്‍പ് തൃശ്ശൂര്‍ വിജയ യാത്രയില്‍ പങ്കെടുത്ത ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയ്‌ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് പറഞ്ഞ് കേസ്സെടുത്തിരുന്നു. കൂടാതെ യുഡിഎഫിന്റെ കേരള യാത്രയിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പേരില്‍ രമേശ് ചെന്നിത്തലയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്സെടുത്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ധര്‍മ്മടത്തെ പരിപാടിക്ക് ജനം തടിച്ച് കൂടിയിട്ടും ഒരു കേസ്സും ഇല്ല. അപ്പോള്‍ മുഖ്യന് മാത്രം എന്തുമാകാം ബാക്കി ആരെങ്കിലും കാണിച്ചാല്‍ കേസ്സ്.