ഗവർണറുടെ മുന്നറിയിപ്പിൽ ഞെട്ടിപോയി സർക്കാർ, രാഷ്ട്രപതി വിലക്കണമെന്ന് സി പി എം

ന്യൂഡൽഹി. ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം തെറിക്കുമെന്നു പിണറായിക്കും മന്ത്രിമാർക്കും ഗവർണർ നൽകിയ മുന്നറിയിപ്പിൽ ഞെട്ടിപ്പോയി മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും സി പി എമ്മും. വാഴ്‌സിറ്റി നിയമനങ്ങളിലും ലോകായുക്ത ഭേദഗതി ബില്ലിലും ഗവര്‍ണറുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് മന്ത്രിമാര്‍ രംഗത്ത് വന്നതോടെയാണ് ഒറ്റ ട്വീറ്റിലൂടെ കാര്യങ്ങൾ ഗവർണർ വ്യക്തമാക്കുന്നത്. ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നൽകിയ മുന്നറിയിപ്പ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റേത് ഭരണഘടനാ വിരുദ്ധ പ്രസ്താവനകളെന്ന് സിപിഎം പോളിറ്റ് ബ്യൂറോ തുടർന്ന് ആരോപിക്കുകയായിരുന്നു. മന്ത്രിമാർ ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രസ്താവനക്കെതിരെ രംഗത്ത് വന്ന സിപിഎം പോളിറ്റ് ബ്യൂറോ ഇത്തരത്തിലുള്ള ഏകാധിപത്യ അധികാരങ്ങളൊന്നും ഭരണഘടന ഗവർണർക്ക് നൽകിയിട്ടില്ലെന്നാണ് പറഞ്ഞത്. ഇത്തരത്തിൽ പ്രസ്താവന നടത്തിയതിലൂടെ ഗവർണർ തന്റെ രാഷ്ട്രീയമായ പക്ഷപാതിത്വവും എൽഡിഎഫിനോടുള്ള വൈരാഗ്യവുമാണ്

ഗർണറുടെ പരാമർശം രാഷ്ട്രപതി വിലക്കണം. ഇനി ഇത്തരത്തിലുള്ള പ്രസ്താവനകൾ ഉണ്ടാവില്ലെന്ന് രാഷ്ട്രപതി ഉറപ്പാക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നു. ഗവർണറുടേത് തെറ്റായ പ്രവണതയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചിരിക്കുന്നത്. സർക്കാരുമായി ഏറ്റുമുട്ടണമെന്ന വാശി ഗവർണർക്ക് പാടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.