ദയാവധത്തിന് അനുവദിക്കണം, കരുവന്നൂരിലെ നിക്ഷേപകൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ചു

പണം നൽകാൻ കഴിയില്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്തയച്ച് കരുവന്നൂരിലെ നിക്ഷേപകൻ. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുമതി തേടിയത്. ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ജോഷി കത്തയച്ചു.84 ലക്ഷം രൂപയാണ് കരുവന്നൂർ ബാങ്കിൽ നിന്നും ജോഷിക്ക് ലഭിക്കാനുള്ളത്. പണം മടക്കി നൽകാൻ സാധിച്ചില്ലെങ്കിൽ ദയാവധത്തിന് അനുവദിക്കണമെന്നാണ് ജോഷി ആവശ്യപ്പെട്ടിരിക്കുന്നത്.രണ്ടുതവണ ബ്രെയിൻ ട്യൂമർ ബാധിച്ച ജോഷിയെ 20ലധികം തവണയാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.

ചികിത്സയ്ക്കു ഉൾപ്പെടെ പണമില്ലാതെ പ്രതിസന്ധിയിൽ ആയതോടെ പലതവണ ബാങ്കിനെ സമീപിച്ചെങ്കിലും നിക്ഷേപത്തുക മടക്കി നൽകിയിരുന്നില്ല. പണം മടക്കി നൽകുന്നതിനായി കോടതി ഉൾപ്പെടെ ജോഷി സമീപിച്ചതോടെ സമൂഹത്തിൽ തീർത്തും ഒറ്റപ്പെടുത്തുന്ന സമീപനമാണ് സിപിഐഎം സ്വീകരിച്ചതെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ പണം മടക്കി നൽകാൻ സാധിച്ചില്ലെങ്കിൽ ദയാവധത്തിന് അനുവദിക്കണമെന്നാണ് ജോഷിയുടെ ആവശ്യം.

സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും മാപ്രാണം സ്വദേശി ജോഷി ആരോപിക്കുന്നു. ബാങ്കിന്റെ കണക്കുപ്രകാരം 72 ലക്ഷം രൂപയാണ് ജോഷിക്ക് ലഭിക്കാൻ ഉള്ളത്.ബാങ്കിൽ നിന്നും പണം മടക്കി നൽകാതായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലായെന്ന് ജോഷി പറഞ്ഞു. സിപിഎം നേതാക്കൾ തനിക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ജോഷി പറയുന്നു.കരുവന്നൂർ ബാങ്കിൽ സഖാക്കന്മാരെ വിശ്വസിച്ച നടത്തിയ നിക്ഷേപകരുടെ ഒക്കെ വീടിനു മുന്നിൽ ഇപ്പോൾ ഒരു ബോർഡ് ഉണ്ട് .

വീടും സ്ഥലവും വിൽപ്പനയ്ക്ക്.എന്ന വീട് അതിൽ ഭൂരിഭാഗം പേരും സഖാക്കന്മാരെ വിശ്വസിച്ച പണം മുടക്കിയ സഖാക്കന്മാരാണ് കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപമായ രൂപ തിരിച്ചുകിട്ടാത്തതിന്റെ അനന്തരഫലമാണ് ഗേറ്റിലെ ആ ബോർഡ്. ഇടതുപക്ഷം ഭരിക്കുന്ന ബാങ്കിൽ പണം സുരക്ഷിതമെന്ന് ഈ സഖാക്കന്മാരും വിശ്വസിച്ചു പോയി 2020 ന് മുമ്പ് തവണകളായി നിക്ഷേപിച്ചവർ ഉണ്ട് . പല സന്ദർഭങ്ങളിലും പണം ആവശ്യമായിവരും.നിനച്ചിരിക്കാതെ ചികിത്സയ്ക്ക് വൻതുക വേണ്ടിവന്നു. കരുവന്നൂർ ബാങ്കിലെ നിക്ഷേപംകൊണ്ട് സാമ്പത്തിക ബാധ്യത തീർക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. അതു തെറ്റിയതോടെയാണ് പലർക്കും കിടപ്പാടം വിൽക്കേണ്ട അവസ്ഥയായത്.

സഹകരണ മേഖലയിലെ നിക്ഷേപം നൂറുശതമാനം സുരക്ഷിതമെന്ന് സർക്കാർ പറഞ്ഞാൽപ്പോര. പണം തിരിച്ചുനൽകണം.ഇവരിൽ പലരുടെയും വാക്കുകളിൽ രാേഷവും സങ്കടവും നിഴലിക്കുന്നു. പലരെയും മരണത്തിലേക്ക് തള്ളിവിട്ടതിന്റെ ഉത്തരവാദിത്തവും ബാങ്കിനുമേലുണ്ട്.മാപ്രാണം സ്വദേശി ഫിലോമിന ദേവസി, പൊറത്തുശേരി എടച്ചാലിൽ രാമൻ, മാടായിക്കോണം കാട്ടിപ്പറമ്പിൽ കുമാരൻ എന്നിവർ ബാങ്കിൽ നിന്ന് പണം ലഭിക്കാത്തതിനാൽ ചികിത്സ നേടാൻ കഴിയാതെ മരിച്ചവരാണ്. തേലപ്പിള്ളി സ്വദേശി മുകുന്ദൻ, തളിയിക്കോണം സ്വദേശി ജോസ് എന്നിവർ ആത്മഹത്യ ചെയ്തത് അവർക്കുണ്ടായിരുന്നു ബാദ്ധ്യതകൾ നേരിടാൻ കഴിയാതെയാണെന്ന് ഉള്ളതാണ് വാസ്തവം കുറി ചേർന്ന് തുക മുഴുവൻ അടച്ചെങ്കിലും തുക ലഭിക്കാത്തതിനാൽ ബ്ളേഡ് പലിശയ്ക്ക് പണം വാങ്ങി മകളുടെ വിവാഹം നടത്തേണ്ടിവന്ന ബസ് ഡ്രൈവർ തിലകൻ മറ്റൊരു ഇര. ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇടനിലക്കാരും ബിനാമികളായി നടത്തിയ തട്ടിപ്പിന്റെ ഇരകൾ നൂറുകണക്കിനുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയായി വിലയിരുത്തപ്പെടുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ 312 കോടി രൂപയുടെ ക്രമക്കേടാണ് നടന്നിരിക്കുന്നത്. എന്നാല്‍ ബാങ്ക് കുംഭകോണത്തില്‍ 104 കോടിയുടെ തട്ടിപ്പ് മാത്രമാണ് നടന്നത് എന്നാണ് സിപിഎമ്മിന്റെ വാദം. അപേക്ഷിക്കാത്തവരുടെ പേരില്‍ ലോണെടുത്തും നിക്ഷേപങ്ങള്‍ തിരികെ നല്‍കാതെയും വലിയ കുംഭകോണത്തിനാണ് ബങ്കിനെ മറയാക്കി സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയത്.കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്. നാല് പതിറ്റാണ്ടായി സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് കരുവന്നൂർ ബാങ്ക് നിയന്ത്രിക്കുന്നത്.

2005 മുതൽ തുടങ്ങിയ അഴിമതി ശരിവെച്ച് അന്വേഷണ റിപ്പോർട്ടുകൾ പുറത്ത് വന്നുവെങ്കിലും, കുറ്റക്കാർ പാർട്ടിക്കാരായതിനാൽ സർക്കാർ സംരക്ഷിച്ചു.മുപ്പത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമായി ഉണ്ടായിട്ടും ഒടുവിൽ ചികിത്സയ്‌ക്ക് പണമില്ലാതെ ദാരുണമായി മരണപ്പെട്ട ഫിലോമിനയെ, സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സയുടെ ഗുണഗണങ്ങൾ വാഴ്‌ത്തി അപമാനിക്കുകയായിരുന്നു മന്ത്രി ആർ ബിന്ദു ചെയ്തത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരായുസ്സിന്റെ സമ്പാദ്യം ചികിത്സയ്‌ക്കായി ചോദിച്ചപ്പോൾ പട്ടിയെ പോലെ ഉദ്യോഗസ്ഥർ ആട്ടിയതായി ഫിലോമിനയുടെ ഭർത്താവ് ദേവസി പരിതപിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന പേരിൽ പ്രചാരണം നടത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്ക് പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. ദേവസി ഉൾപ്പെടെ പതിനോരായിരത്തോളം പേരുടെ നിക്ഷേപമാണ് ബാങ്കിനെ മറയാക്കി സിപിഎം നേതാക്കൾ തട്ടിയെടുത്തത്.തട്ടിപ്പ് പുറത്ത് വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും നിക്ഷേപകർ ഗതികേടിൽ തുടരുകയാണ്. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. പെൻഷൻ പണവും കന്നുകാലികളെ വിറ്റ പണവും മുതൽ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും വരെ നിക്ഷേപിച്ച പണം വരെയാണ് ഇത്തരത്തിൽ പാർട്ടിക്കാർ കൊണ്ടു പോയത്.