100 കോടിയും കടന്ന് ദി കേരള സ്റ്റോറി കുതിക്കുന്നു

ദി കേരള സ്റ്റോറി ബോക്സ് ഓഫീസ് കളക്ഷൻ 100 കോടിയും കവിഞ്ഞ് മുന്നേറുന്നു. ശനിയാഴ്ച്ച ചിത്രത്തിന്റെ മൊത്തം കളക്ഷൻ 100 കോടിക്ക് മുകളിൽ എത്തി. വെള്ളിയാഴ്ച്ചത്തേ മാത്രം ബോക്സ് ഓഫീസ് കളക്ഷൻ 2 അക്ക കോടികളിൽ തുടർന്ന് 12.50 കോടിയായിരുന്നു. വെള്ളിയാഴ്ച്ച കളക്ഷൻ ഏകദേശം 94 കോടി രൂപയായി. ശനിയാഴ്ച്ചത്തേ കളക്ഷൻ കൂടിയാകുമ്പ്പോൾ 105 കോടിയിൽ അധികം ആകും എന്നും കരുതുന്നു. 2മത് വാരം പ്രദർശനം തുടങ്ങിയപ്പോൾ തന്നെ ചിത്രം 100 കോടി ക്ളബിൽ എത്തുകയായിരുന്നു.സിനിമയുടെ ആകെ നിർമ്മാണ ചിലവ് 18 കോടി രൂപ മാത്രമാണ്‌. ബാക്കി 82 കോടിയും ലാഭമാണ്‌.

ഹിന്ദി മേഘലയിൽ നിന്നുമാണ്‌ കളക്ഷന്റെ 25% തുകയും ചിത്രം സമാഹരിച്ചത്.8.03 കോടി രൂപയുമായി തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ച ദി കേരള സ്റ്റോറി ആദ്യ വാരാന്ത്യത്തിൽ അതിന്റെ കളക്ഷനിൽ വലിയ വർദ്ധനവാണ്‌ രേഖപ്പെടുത്തിയത്. ഇപ്പോൾ റിലീസ് ദിനത്തേക്കാൾ വലിയ കളക്ഷനാണ്‌ ഓരോ ദിവസവും ചിത്രത്തിനു കിട്ടുന്നതും.ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് പറയുന്നതനുസരിച്ച്, ചിത്രത്തിന്റെ കളക്ഷൻ “അതിശയകരവും” അമ്പരപ്പിക്കുന്നതുമാണ്‌. സമകാലിക ഇന്ത്യൻ സിനിമകളിൽ കളക്ഷ്ണിലും ജനപ്രീതിയിലും ഏറ്റവും മുന്നിലാണ്‌ ദി കേരള സ്റ്റോറി.107.71 കോടി രൂപയുമായി തിയേറ്ററുകളിൽ ഓട്ടം അവസാനിപ്പിച്ച സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാന്റെ ലൈഫ് ടൈം കളക്ഷനെ ദി കേരളാ സ്റ്റോറി മറികടന്നു കഴിഞ്ഞു.

രാജ്യത്ത് പല സിനിമകളും ബോക്‌സ് ഓഫീസിൽ പരാജയപ്പെടുന്ന സമയത്താണ് ദി കേരള സ്റ്റോറി വമ്പൻ വിജയം നേടിയത്.സെൻസിറ്റീവ് വിഷയമായതിനാൽ, ദി കേരള സ്റ്റോറി പെട്ടെന്ന് ജനങ്ങളിലേക്ക് എത്തുകയായിരുന്നു. വിവാദങ്ങൾ സിനിമയുടെ വിജയത്തിനു ആക്കം കൂട്ടി.സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം നിരവധി വിവാദങ്ങൾക്കിടയിൽ മെയ് 5 നാണ്‌ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.കേരളത്തിൽ നിന്നുള്ള ഹിന്ദു സ്ത്രീകളുടെ ഇസ്ലാം സ്വീകരിച്ച് സിറിയയിലേക്ക് പോകാൻ ബ്രെയിൻ വാഷ് ചെയ്ത തിരകഥയാണ്‌ സിനിമയുടെ പ്രമേയം.