പറഞ്ഞാൽ പോരാ ലുലു മാളിൽ പടം കളിപ്പിക്കണം

ദി കേരള സ്റ്റോറിക്കെതിരായ വിലക്ക് കേരളത്തിലെ തിയറ്ററുകൾ നീക്കണം എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്ഥാവനക്ക് മറുപടി പറഞ്ഞിരിക്കുകയാണ്‌ സംവിധായകൻ രാമസിംഹൻ അബൂബക്കർ. കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ കേരളത്തിലെ തിയറ്ററുകൾ തുറന്ന് നല്കണം എന്നതിനാണ്‌ രാമസിംഹന്റെ മറുപടി. അതിങ്ങനെ…

”ഇങ്ങിനെ പറഞ്ഞാൽ പോരാ നിരത്തിലിറങ്ങി പടം കളിപ്പിക്കണം,പ്രത്യേകിച്ചും
ലുലു മാളിൽ അല്ലേൽ ഇനി അവിടെ കേറണ്ടാന്ന് അണികളോട് പറയണം…
തീയേറ്ററുകളുടെ പേരിൽ ഫത്‌വ ഇറക്കണം”ഇടത് വലത് മുന്നണികളേ കുറ്റപ്പെടുത്തുമ്പോൾ എന്തുകൊണ്ട് നിങ്ങൾക്ക് സാധിക്കുന്നില്ല എന്ന ചോദ്യം ആണ്‌ കെ സുരേന്ദ്രനോട് രാമസിംഹൻ ചോദിക്കുന്നത്.

ഒരു സിനിമ പ്രദർശിപ്പിക്കാൻ നമ്മുടെ കേരളത്തിൽ ഇത്രയും പൊലീസ് സുരക്ഷ ഒരുക്കേണ്ടി വരുന്നത് എന്തുകൊണ്ട്? എന്ന് കെ സുരേന്ദ്രൻ ചോദിച്ചിരുന്നു.ബഹുമാനപ്പെട്ട ഹൈക്കോടതി പറഞ്ഞിട്ടും ഇതാണ് അവസ്ഥയെങ്കിൽ ആരെയാണ് കേരളം ഭയപ്പെടേണ്ടത്? ഐ എസ് ഐ എസിന് ഇത്രയും സ്വാധീനം കേരളത്തിൽ എങ്ങനെ ഉണ്ടാവുന്നു. ഉത്തരം ഇടതുവലതു പാർട്ടികളാണ് പറയേണ്ടത്. പിണറായി വിജയനും സതീശനുമാണ് പറയേണ്ടത്. ഭീകരവാദികളെ എതിർക്കുന്നത് എങ്ങനെ കേരളത്തിനെതിരാവും? ദൈവത്തിന്റെ സ്വന്തം നാട് ഭീകരവാദികളുടെ സ്വന്തമാവുകയാണോ? എന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

എന്നാൽ എന്തുകൊണ്ട് ഈ സിനിമ ജനങ്ങളിൽ എത്തിക്കാൻ ലൗ ജിഹാദിന്റെ ഇരകളായ സമുദായങ്ങൾ മുന്നോട്ട് വരുന്നില്ലെന്നും ചോദ്യം ഉയരുന്നു. പ്രസ്ഥാവന നടത്തി പണി തീർക്കുന്നതിൽ നിന്നും വ്യത്യസ്തമായി മറ്റ് സംസ്ഥാനങ്ങളിലേ കാര്യങ്ങൾ കണ്ട് മനസിലാക്കണം എന്നും നിർദ്ദേശം ഉയർന്നു. കേരളം ഒഴികെ എല്ലാ സംസ്ഥാനത്തും സിനിമ സുഗമമായി പ്രദർശനം തുടരുകയാണ്‌. കേരളത്തിലെ ജനങ്ങളിൽ നിന്നും ഈ സിനിമ എന്തിനാണ്‌ മറച്ച് വയ്ക്കുന്നത് എന്നും മലയാളികൾ കാണരുത് എന്ന് വാശിപിടിക്കുന്നതും എന്തിന്‌ എന്നും ചോദ്യങ്ങൾ ഉയരുന്നു