അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ, പ്രതികൂല കാലാവസ്ഥയിൽ സിഗ്നൽ ലഭിക്കുന്നില്ലെന്ന് വനം വകുപ്പ്

മേഘമല : പെരിയാർ വനമേഖലയിൽ നിന്ന് അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ആന ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. തൊഴിലാളികളും വനപാലകരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി. പ്രതികൂല കാലാവസ്ഥ മൂലം സിഗ്നൽ ലഭിക്കുന്നില്ലെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു.

സിഗ്നൽ ലഭിച്ചാൽ മാത്രമേ അരിക്കൊമ്പൻ എവിടെയാണെന്ന് വനം വകുപ്പിന് അറിയാനാകു. തമിഴ്‌നാട്ടിലെ മേഖമല ടൈഗർ റിസർവിന് സമീപമാണ് അരിക്കൊമ്പൻ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്. ഇതിനോട് ചേർന്നുള്ള ജനവാസമേഖലക്ക് സമീപം അരിക്കൊമ്പനെത്തിയതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

ആരോഗ്യവാനായ ആന ദിവസം ശരാശരി 40 കിലോമീറ്ററോളം നീങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെ ആന പൂർണ ആരോഗ്യവാനാണെന്ന നിഗമനത്തിലാണ് അധികൃതർ. ഇപ്പോൾ ജിപിഎസ് കോളറിൽ നിന്ന് കൃത്യമായി വിവരം ലഭിക്കുന്നുണ്ട്.