പിണറായിക്കെതിരായ ദുരിതാശ്വാസ നിധി കേസ്, ഏപ്രില്‍ 12ന് ലോകായുക്ത ഫുൾ ബെഞ്ച് പരിഗണിക്കും

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്ന കേസ് ഈ മാസം 12 ന് ലോകായുക്ത ഫുള്‍ബെഞ്ച് പരിഗണിക്കുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബുമാത്യു പി ജോസഫ് എന്നിവരാണ് ഹര്‍ജി പരിഗണിക്കാനിരിക്കുന്നത്. ലോകായുക്തയ്ക്ക് ഈ കേസ് പരിഗണിക്കാനാകുമോ എന്നതിലടക്കം ഫുള്‍ ബെഞ്ച് വാദം കേൾക്കുമെന്ന റിപ്പോർട്ടുകൾ ആണ് ഏറെ വിചിത്രമാണ് വിധം പുറത്ത് വന്നിരിക്കുന്നത്.

കേരളത്തിലെ നീതിന്യായ വ്യവസ്ഥിതിക്ക് മുന്നിൽ ജനങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസം മുഴുവൻ തകർപ്പെട്ടതായി പ്രതിപക്ഷമൊന്നടങ്കം ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് 12 ന് ലോകായുക്ത ഫുള്‍ബെഞ്ച് പരിഗണിക്കുന്നതായ വാർത്ത പുറത്ത് വന്നിരിക്കുന്നത്. അതേസമയം, കോടതിയിൽ 3 അംഗ ബഞ്ച് പരിഗണിച്ച കേസ് നീണ്ട കാലത്തെ വാദം കേട്ട ശേഷം ‘ലോകായുക്തയ്ക്ക് ഈ കേസ് പരിഗണിക്കാനാകുമോ’ എന്ന കാര്യത്തിൽ വീണ്ടും വാദം കേൾക്കുമെന്ന് പറഞ്ഞിരിക്കുന്നത് വിചിത്രവും അസാധാരണവുമായ നടപടിയെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കേസില്‍ ലോകായുക്ത വിചാരണ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ലോകായുക്ത വിധി പറയുന്നത്. രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ കേസ് ലോകായുക്ത ഫുള്‍ ബെഞ്ചിന് വിടാന്നുവെന്നായിരുന്നു വിധി. നേരത്തെ വിധി വൈകിയപ്പോള്‍ ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്ന കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിധിയ്ക്ക് വേണ്ടി ലോകായുക്തയില്‍ തന്നെ അപേക്ഷ നല്‍കാനാണ് ശശികുമാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ശശികുമാര്‍ വീണ്ടും ലോകായുക്തയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതോടെയാണ് പരാതി പരിഗണിക്കാന്‍ ലോകായുക്ത തീരുമാനിക്കുന്നത്.