ആന്തരികാവയവം തട്ടിയെടുത്ത ഡോക്ടറുടെ അന്ത്യാഭിലാഷം മ്യൂസിക്ക്, വിത്യസ്തമായി സം​ഗീത വീഡിയോ

പവർ സ്റ്റാർ അംജത് മൂസ എഴുതി സംവിധാനം ചെയ്ത ഇംഗ്ലീഷ് ആക്ഷൻ ഓറിയൻറഡ് മ്യൂസിക് വീഡിയോ ദി ഓർ​ഗൺ ബ്രോക്കർ ശ്രദ്ധേയമാകുന്നു. ആന്തരാവയവങ്ങളുടെ അനധികൃതമായ കച്ചവടം നടത്തുന്ന ഗുണ്ടാ സംഘങ്ങൾ വിദേശത്തു നിന്നെത്തിയ ആവശ്യക്കാരനു വേണ്ടി ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും, പിന്നീട് വിസ്മയകരമായ സംഭവ പരമ്പരകൾക്കൊടുവിൽ സത്യം പുലരുന്നതുമാണ് ഗാനത്തിൻറെ പ്രമേയം.

വിദേശി നൽകിയ പണം സ്വീകരിച്ച്, അവയവ കച്ചവടം നടത്തുന്ന ഡോക്ടർ അവയവം തട്ടിയെടുക്കാനായി ഗുണ്ടാ സംഘങ്ങളുടെ സഹായം തേടുന്നു. ഒരു സംഘം ഗുണ്ടകൾ ഒരു കുട്ടിയെ തട്ടിയെടുത്ത് ശസ്ത്രക്രിയ നടക്കുന്നിടത്ത് എത്തിച്ചെങ്കിലും റൈവൽ ഗ്രൂപ്പിലെ ഗുണ്ടകൾ അവിടെയെത്തി ഇരു സംഘാംഗങ്ങളും തമ്മിൽ ഉഗ്ര പോരാട്ടം നടക്കുന്നു. ഒടുവിൽ കുറ്റവാളികളെ തൂക്കിലിടുന്നതിനു മുൻപ് അവരുടെ അന്ത്യാഭിലാഷം എന്താണെന്ന് ചോദിച്ചപ്പോൾ മ്യൂസിക് എന്നായിരുന്നു ഉത്തരം.

കേരളത്തിലെ ഏക സ്റ്റണ്ട് അസോസിയേഷനായ വി.സി.എസ്.എ.യുടെ ബാനറിൽ സുധീപ് പച്ചാട്ട്, ഹസ്സൻഹാജി മംഗലശ്ശേരി എന്നിവർ ചേർന്നാണ് മ്യൂസിക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ചലച്ചിത്ര സംഗീത സംവിധായകൻ വീത്‌രാഗ് സംഗീത സംവിധാനം നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഭരതൻ വിജിത്ത്, ഗായകൻ ബെന്നറ്റ് ഗിഡിയോൻ. ഘാന, ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ആഫ്രിക്കൻ വംശജരും, ഗ്രീസിൽ നിന്നുള്ള റഫേല എന്നിവർക്കു പുറമെ വി.സി.എസ്.എ യിലെ മുപ്പതിലധികം സ്റ്റണ്ട് ആക്ടർമാരും ഈ മ്യൂസിക് വീഡിയോവിൽ അണിനിരക്കുന്നുണ്ട്. കൊലക്കയർ മുറുകുന്നതിനു മുൻപായി അവരുടെ അന്ത്യാഭിലാഷം നിറവേറ്റുന്നതിനുള്ള ഗാനാലാപനത്തിലൂടെ തന്നെ കഥ പറയുന്ന രീതി ശ്രദ്ധേയമായി