ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കോഴിക്കോട് കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കോഴിക്കോട് കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക് ക്രൈസ്തവ സമുദായത്തെ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടെന്ന് ബിഷപ് അറിയിച്ചു.

കസ്തൂരിരംഗൻ വിജ്ഞാപനത്തിലെ ആശങ്കകളും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. കേന്ദ്രമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ബിജെപിയുടെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായാണ് നദ്ദയുടെ സന്ദര്‍ശനം. സംസ്ഥാന ഘടകത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്താൻ കോര്‍ കമ്മിറ്റി യോഗത്തിലും നദ്ദ പങ്കെടുക്കും.  ഈ മാസം 20,21 തിയ്യതികളില്‍ ജയ്പൂരില്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളുടെ  യോഗത്തില്‍  അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും.