യാത്രക്കാരുടെ ഫോണിലേക്ക് നഗ്ന ചിത്രങ്ങൾ പറന്നു, വിമാനം പറത്തില്ലെന്ന് പൈലറ്റ് പറഞ്ഞു.

വിമാന യാത്രകള്‍ എല്ലാവരും ഇഷ്ടപ്പെടും. വിമാനയാത്രകളില്‍ പലപ്പോഴും പൈലറ്റുമാരുടെ നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ വളരെ കുറവായിരിക്കും. ഇപ്പോഴിതാ കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു പൈലറ്റ് കോക്ക്പിറ്റില്‍ നിന്ന് യാത്രക്കാര്‍ക്ക് നല്‍കിയ അനൗണ്‍സ്‌മെന്റാണ്

മെക്‌സിക്കോയിലെ കാബോ സാന്‍ ലുകാസിലേക്ക് പോവുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. വിമാനം യാത്ര ആരംഭിക്കാന്‍ തുടങ്ങുമ്പോൾ എല്ലാ യാത്രക്കാരുടെയും ഫോണുകളിലേക്ക് ചില നഗ്നചിത്രങ്ങള്‍ എത്തുകയായിരുന്നു.

ഒരു യാത്രക്കാരന്റെ ഫോണില്‍ നിന്നാണ് മറ്റ് യാത്രക്കാര്‍ക്ക് ഇത് അയച്ചിരുന്നത്. ഇതോടെ യാത്രക്കാര്‍ വിമാന ജീവനക്കാരെ സംഭവം അറിയിച്ചു. തുടര്‍ന്ന് വിമാന പൈലറ്റ് വിവരമറിച്ചതോടെ കോക്ക്പിറ്റില്‍ നിന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നഗ്ന ചിത്രങ്ങള്‍ അയക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ വിമാനം തിരികെ ഗേറ്റിലേക്ക് തന്നെ തിരിച്ച് വിടുമെന്നായിരുന്നു പൈലറ്റ് പറഞ്ഞത്.

ഈ പണി ചെയ്തയാളെ സുരക്ഷ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുമെന്നും പൈലറ്റ് പറഞ്ഞതോടെ നഗ്ന ചിത്രങ്ങള്‍ അയക്കുന്നത് അവസാനിച്ചു.
യാത്രക്കാരില്‍ ഒരാള്‍ പൈലറ്റിന്റെ സന്ദേശം റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ആണ് സംഭവം വാര്‍ത്തയായത്.

വിമാനം പുറപ്പെടാന്‍ തുടങ്ങിയതോടെ ആണ് യാത്രക്കാരില്‍ ഒരാള്‍ അയാളുടെ നഗ്ന ചിത്രങ്ങള്‍ മറ്റ് യാത്രക്കാര്‍ക്ക് അയക്കാൻ തുടങ്ങിയത്. എയര്‍ഡ്രോപ് സംവിധാനത്തില്‍ തൊട്ടടുത്തുള്ള ഐഫോണുകളിലേക്ക് സന്ദേശങ്ങളും മീഡിയ ഫയലുകളും അയക്കാന്‍ കഴിയുന്ന സൗകര്യത്തെയാണ് ഇയാള്‍ ദുരുപയോഗം ചെയ്യുകയായിരുന്നു.

 

View this post on Instagram

 

A post shared by NowThis (@nowthisnews)