കേരളം ഇതുപോലെ തകരാൻ കാരണം കിറ്റ് വിതരണം

കേരളം തകരാൻ കാരണം കേരള സർക്കാരാണെന്ന് മദ്യ നിരോധന സമിതി ജനറൽ സെക്രട്ടറി ഇ എ ജോസഫ്. പൊതു സമൂഹത്തെ നിരവധി രീതിയിൽ കേരളത്തിന്റെ മദ്യ ഉപയോ​ഗം ബാധിക്കുന്നുണ്ട്. മദ്യമെന്നത് അപകടം മാത്രമുള്ള സാധനമാണ്, അത് ആവശ്യമില്ലാതെയാണ് ജനങ്ങൾ ഉപയോ​ഗിക്കുന്നത്. യുവജനങ്ങളിൽ ഭൂരിഭാ​ഗവും മദ്യത്തിന്റെ പുറകെയാണ്

സർക്കാര് പണമുണ്ടാക്കാൻ വേണ്ടിയാണ് മദ്യം വിതരണം ചെയ്യുന്നത് എന്നു പറയുന്നത് വിരോധാഭാസമാണ്. കേരള സർക്കാർ കിറ്റു നൽകിയത് മദ്യം വിതരണം ചെയ്ത് ജനങ്ങളിൽ നിന്ന് കാഷുവാങ്ങിയിട്ടാണെന്നും ഇ എ ജോസഫ് കർമ ന്യൂസിനോട് പറഞ്ഞു. ജനങ്ങൾക്ക് പണിയുണ്ട് കൂലിയുണ്ട്, അവര് ആ കാഷ് മദ്യം വാങ്ങികുടിച്ചാണ് തീർക്കുന്നത്. സർക്കാർ കിറ്റു നൽകിയത് ജനങ്ങളെ പറഞ്ഞു പറ്റിച്ചാണ്, ജനങ്ങളെ ഭിക്ഷക്കാരാക്കി മാറ്റിയിട്ടാണ് കിറ്റു നൽകുന്നത്, മദ്യമില്ലായിരുന്നെങ്കിൽ കേരളം ആകെ മാറിയേനെ, ഏത് സർക്കാരു ചെയ്താലും അത് ദ്രോഹമാണ്. ഇത് പൊതു ജനം മനസിലാക്കേണ്ടതാണ്. എൽഡിഎഫിന്റെ വോട്ടു പിടിക്കാനുള്ള മുദ്രാവാക്യം തന്നെ മദ്യവർജ്ജനമായിരുന്നു. എന്നാൽ അവര് അധികാരത്തിലെത്തിയപ്പോൾ ചെയ്യുന്നത് വിപരീതമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു