കല്യാണം കഴിക്കാൻ സുബിക്ക് ഒരു മൂഡ് വന്നിട്ടില്ല, രണ്ടുമൂന്ന് പേരെ പ്രണയിച്ചിട്ടുണ്ട്.

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ശ്രദ്ധനേടിയ നടിയാണ് സുബി സുരേഷ്. തന്റെ വിവാഹം നടക്കാഞ്ഞതിനെ കുറിച്ചതും, വിവാഹം കഴിക്കാത്തതിനെക്കുറിച്ചും, മുൻപുണ്ടായിരുന്ന പ്രണയങ്ങളെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സുബി സുരേഷ്.

സ്‌കൂളിൽ പഠിക്കുമ്പോൾ രണ്ട് പേർ തന്നെ ഒരേസമയം പ്രണയിച്ചിരുന്നെന്ന് സുബി കൗമുദി മൂവീസിലൂടെ പറഞ്ഞിരിക്കുന്നു. ‘ഗേൾസ് സ്‌കൂളിലാണ് പഠിച്ചതെങ്കിലും സ്കൂളിലെ ഹീറോയിനായിരുന്നു സുബി. സ്കൂളിൽ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ഉണ്ടായിരുന്നു. സുബി ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിച്ചത്. മലയാളം മീഡിയത്തിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ടായിരുന്നു. ആശയും സുലേഖയും. പത്താം ക്ലാസിലായിരുന്നപ്പോൾ സുബി സ്‌കൂൾ ലീഡർ കൂടിയായി. പി ടി പിരീഡിൽ അവർ കളിക്കാനൊന്നും പോകാതെ ജനലിലൂടെ സുബിയെ നോക്കിയിരിക്കും. സുബിക്കത് ഭയങ്കര ശല്യമായി തോന്നിയിരുന്നു.

പത്ത് പതിനഞ്ച് ദിവസം സുബി സ്‌കൂളിൽ പോകാൻ കഴിയാതെ വന്നു. അതുകഴിഞ്ഞ് ചെന്നപ്പോൾ കൂട്ടുകാരികൾ ഓടി വന്നു സുബിയോട് ചോദിച്ചു, എന്താ വരാതിരുന്നേ എന്ന്. സുബി പറഞ്ഞു സുഖമില്ലായിരുന്നെന്ന്. പത്ത് ദിവസമൊക്കെ കാണാതിരുന്നപ്പോഴൊക്കെ ഭയങ്കര വിഷമമാണെന്നാണ് അവർ സുബിയോട് പറഞ്ഞത്. ഒരു ഫോട്ടോ ഉണ്ടെങ്കിൽ തരാമോ കൈയിൽ വയ്ക്കാനായിട്ടെന്ന് ചോദിച്ചു. അവർക്ക് സുബിയോട് പ്രേമമായിരുന്നു.

കല്യാണം കഴിക്കാൻ ഇതുവരെ സുബിക്ക് ഒരു മൂഡ് വന്നിട്ടില്ല. രണ്ടുമൂന്ന് പേരെ പ്രണയിച്ചിട്ടുണ്ട്. തേപ്പ് കിട്ടുകയല്ല ചെയ്തത്. ഒത്തുപോകാൻ പറ്റിയില്ല, എന്നതാണ് സത്യം. പരസ്‌പര ധാരണയിൽ പിരിയുകയായിരുന്നു. ‘എനിക്ക് എന്റെ ഫാമിലിയാണ് വലുത്. ഒരാൾ എന്റെ ഫാമിലിയിലേക്ക് വരുമ്പോൾ അതിന് പറ്റിയ ആളായിരിക്കണം. ഞാൻ സ്‌നേഹിക്കുന്നതിലും കൂടുതൽ എന്റെ ഫാമിലിയെ സ്‌നേഹിക്കണം. യു എസിൽ നിന്നൊക്കെ ആലോചനയൊക്കെ വന്നിരുന്നു. പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല.’- സുബി പറഞ്ഞിരിക്കുന്നു.