ജി 20 ഉച്ചകോടി, ഒരു കുടുംബം എന്ന പ്രമേയത്തോടെ രണ്ടാം സെക്ഷൻ ആരംഭിച്ചു

ന്യൂഡൽഹി. ജി 20 ഉച്ചകോടിയുടെ ആദ്യയോഗം അവസാനിച്ചതിന് പിന്നാലെ ‘ഒരു കുടുംബം’ എന്ന പ്രമേയത്തോടെ രണ്ടാം സെഷൻ ആരംഭിച്ചു. . ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ആദ്യത്തെ സെഷൻ അവസാനിപ്പിച്ചത്.

ജി20 ഉച്ചകോടി സമ്മേളനത്തിൽ ഒരു ഭൂമി എന്ന പ്രമേയത്തെ അടിസ്ഥാനത്തിൽ സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആദ്യ സെഷനിൽ ആഫ്രിക്കൻ യൂണിയന് ജി20യിൽ സ്ഥിരാംഗത്വം നൽകിയിരുന്നു. ഇത് ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന്റെ വിജയമായാണ് കാണുന്നത്.

ഇന്ത്യൻ സംസ്‌കാരം മുന്നോട്ടുവെയ്‌ക്കുന്ന മനുഷ്യ കേന്ദ്രീകൃത വികസനത്തെയാണ് യോഗത്തിൽ ഉന്നിപ്പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ഭൂമി എന്ന മനോഭാവത്തോടെയാണ് ഇന്ത്യ ലൈഫ് മിഷൻ തുടങ്ങിയ സംരംഭങ്ങളിൽ പ്രവർത്തിച്ചത്. അന്താരാഷ്‌ട്ര മില്ലറ്റ് വർഷം പ്രകൃതി കൃഷിയെ പ്രോത്സാഹിപ്പിച്ചു. ഗ്രീൻ ഗ്രിഡ് സംരംഭം സൗരോർജ്ജത്തിന്റെ പ്രയോജനപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് ഉൾപ്പെടുത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.