തൃശൂരിൽ ബന്ധുവീട്ടിലെത്തിയ യുവതി തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം : ബന്ധുവീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തിരുവില്വാമല കൂത്താംപിള്ളി കൊടപ്പനാംകുന്നേൽ കെ.ജെ.റോമിയുടെ ഭാര്യ ആൽഫി (32) ആണ് മരിച്ചത്. ഭർത്താവിന്റെ ബന്ധുവീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ചത്.

ഭർത്താവിനൊപ്പം ആൽഫി ബന്ധുവീട്ടിലെത്തുകയായിരുന്നു. ഞായറാഴ്‌ച വൈകിട്ടാണ് ആൽഫിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് സർജൻ പോസ്റ്റ്മോർട്ടം നടത്തി. തൂങ്ങി മരിച്ചതായി തന്നെയാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക വിവരമെന്നു പോത്താനിക്കാട് പൊലീസ് നൽകുന്ന വിവരം.

രാജാക്കാട് ജോസ്ഗിരി മുതുകുളത്ത് കുടുംബാംഗമാണ്. മക്കൾ: ആൻമരിയ, ആൻറോസ്, അജോൺ, അഡോൺ. മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.