ക്ഷേത്രത്തിൽ മോഷണം, വിഗ്രഹങ്ങളുൾപ്പെടെ തകർത്തു, ഒരാൾ പിടിയിൽ

പത്തനംതിട്ട: ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. പെരുനാട് സ്വദേശി സുരേഷാണ് അറസ്റ്റിലായത്. സംഭവത്തിൽ മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ഉപദേവതാ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളുൾപ്പെടെ മോഷ്ടാക്കൾ തകർത്തിരുന്നു. ആലപ്പുഴ വെട്ടിയാർ രാമനല്ലൂർ മഹാവിഷ്ണു ക്ഷേത്രത്തിലും കോഴിക്കോട് നന്മണ്ടയിലെ ക്ഷേത്രങ്ങളിലും അടുത്തിടെ മോഷണങ്ങൾ നടന്നിരുന്നു.

അതേസമയം ഹൈന്ദവ ആരാധനാലയങ്ങളിൽ തുടർച്ചയായി നടക്കുന്ന മോഷണ സംഭവത്തിൽ പത്തനംതിട്ട ബിജെപി മണ്ഡലം കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.