ചൈനയില്‍ നിന്നും ആഗോള നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയില്‍ നിന്നും നിക്ഷേപകര്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍. നിക്ഷേപങ്ങള്‍ വര്‍ധിക്കുന്നതോടെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദ്ഗധര്‍ പറയുന്നത്. ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമായി ഗോള്‍ഡ്മാന്‍ സാച്‌സ് ഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി തുടങ്ങിയവര്‍ ഇതിനോടകം അംഗീകരിച്ച് കഴിഞ്ഞു.

ഇവര്‍ ചൈനയിലെ നിക്ഷേപം പിന്‍വലിച്ചതായിട്ടാണ് സൂചന. 62 ബില്യണ്‍ ഡോളറിന്റെ ഹെഡ്ജ് ഫണ്ടുള്ള മാര്‍ഷല്‍ വേസ് മുന്‍നിര ഹെഡ്ജ് ഫണ്ടില്‍ യുഎസിന് ശേഷം ഇന്ത്യയെ അതിന്റെ പ്രധാന ലക്ഷ്യമായി ഉയര്‍ത്തിക്കാണിക്കുന്നു.

അതേസമയം ഏഷ്യയിലെ വന്‍ശക്തി രാജ്യങ്ങലായ ഇന്ത്യയുടെയും ചൈനയുടെയും സമ്പദ് വ്യവസ്ഥയെ നിക്ഷേപകര്‍ അതിസൂക്ഷമമായാണ് വിലയിരുത്തുന്നത്. ഇന്ത്യയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയും ലോകരാജ്യങ്ങളുമായിട്ടുള്ള ഭിന്നതകളും മൂലം ചൈനയുടെ നിലവിലെ അവസ്ഥ നല്ലതല്ല.