ക്ഷേത്രത്തിൽ കവർച്ച, പണവും സ്വർണവും കവർന്ന നജുമുദ്ദീൻ അറസ്റ്റിൽ

തിരുവനന്തപുരം : ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കൊല്ലം സ്വദേശിയായ നജുമുദ്ദീൻ (52) ആണ് പിടിയിലായത്. നെയ്യാറ്റിൻകര തോണി പ്ലാവിള ആദിപരാശക്തി ഭദ്രകാളി ദേവി ക്ഷേത്രത്തിൽ കഴിഞ്ഞ മാസം 13 ന് രാത്രിയിലാണ് കവർച്ച നടന്നത്. ക്ഷേത്രത്തിലെ സ്റ്റോർ റൂം കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയത്.

കൊല്ലം ശക്തികുളങ്ങര പോലീസ് പിടികൂടിയ പ്രതിയെ നെയ്യാറ്റിൻകര പോലീസിന് കൈമാറി. ഉത്സവ നടത്തിപ്പിന് കരുതി വെച്ചിരുന്ന രണ്ടര ലക്ഷം രൂപയും എട്ട് പവൻ സ്വർണവുമാണ് ഇയാൾ മോഷ്ടിച്ചത്. ശക്തി കുളങ്ങര പോലീസ് മറ്റൊരു കവർച്ചാ കേസിൽ പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് അമ്പലത്തിലെ കവർച്ചയും പ്രതി ഏറ്റുപറഞ്ഞത്‌.

പിന്നാലെ പ്രതിയെ പിടികൂടുകയും നെയ്യാറ്റിൻകര പോലീസിന് കൈമാറുകയുമായിരുന്നു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്ബി പ്രവീണിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.