പാലസ്തീൻ ജനത ഒരിക്കലും തങ്ങളുടെ ശത്രുക്കളല്ല,ആക്രമണങ്ങൾ ഹമാസ് ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ളതെന്ന് ഇസ്രായേൽ പ്രതിരോധ സേന

ടെൽ അവീവ്. സാധാരണക്കാരായ പാലസ്തീൻ ജനതയെ തങ്ങൾ ഒരിക്കലും ലക്ഷ്യമിടില്ല. തങ്ങൾ നടത്തുന്ന പ്രത്യാക്രമണങ്ങൾ ഹമാസ് ഭീകരരെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിരോധ സേന വ്യക്തമാക്കി. ഹമാസിനെതിരെ ആക്രമണങ്ങൾ വെറും തുടക്കം മാത്രമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതിന് പിന്നാലെ പറഞ്ഞിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ പ്രതിരോധ സേനയുടെ നേതൃത്വത്തിൽ വലിയ പരിശോധനകളാണ് നടത്തി വരുന്നത്.ഗാസ അതിർത്തിക്ക് സമീപം പതിനായിരക്കണക്കിന് സൈനികരെയാണ് ഇസ്രായേൽ വിന്യസിച്ചിരിക്കുന്നത്.

അൽഖ്വായ്ദയെക്കാൾ വിനാശകാരികളാണ് ഹമാസ് ഭീകരർ. അവരുടെ ആക്രമണ രീതികൾ കാണുമ്പോൾ തന്നെ ഇക്കാര്യങ്ങൾ മനസിലാകും. ഹമാസ് എന്നാൽ തിന്മ എന്ന് മാത്രമാണ് അർത്ഥം. അവരെ ഉന്മൂലനം ചെയ്യണം എന്നുള്ള തീരുമാനത്തിൽ ഒരു തെറ്റും സംഭവിച്ചിട്ടില്ല. ഇസ്രായേലിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും ബൈഡൻ പറഞ്ഞു.