മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊന്നു

വെമ്പയാത്ത് മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊന്നു. ചിരാണിക്കര സ്വദേശി ബൈജുവാണ് അയല്‍വാസിയായ സരോജത്തെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമെന്നാണ് പറയുന്നത്. സരോജത്തിന്റെ മകന്‍ താമസിക്കുന്ന വീട്ടിലെത്തി ബൈജു മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയിരുന്നു. ഈ സമയത്ത് ശബ്ദം കേട്ട് അവിടെയെത്തിയതാണ് സരോജം.

വീടിന് മുന്നില്‍ വെച്ച് ബൈജു സരോജത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. തത്ക്ഷണം മരിച്ചുവെന്നാണ് പോലീസ് പറയുന്നത്. തൊട്ടുപിന്നാലെ എത്തിയ പോലീസ് ബൈജുവിനെ അയാളുടെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊലപാതകത്തിന് പിന്നിലുള്ള കാരണം പോലീസ് അന്വേഷിക്കുകയാണ്.