ഓരോ മാതാപിതാക്കൾക്കും മക്കൾക്കും വലിയ മുന്നറിയിപ്പാവുകയാണ്‌ ഈ ജഡ്ജിയുടെ ശബ്ദരേഖ

മാതാപിതാക്കൾക്കും മക്കൾക്കുമായി ജഡ്ജിയുടെ വൈകാരികമായ ശബ്ദരേഖയും മുന്നറിയിപ്പും ആണിത്. മകനേ റിമാന്റ് ചെയ്ത് ദുഖത്തിൽ പിതാവ് പൊട്ടികരഞ്ഞതും, പിന്നീട് അയാളുടെ മരണവും, പിതാവിന്റെ സംസ്കാരത്തിനു മകനു ഇടക്കാല ജാമ്യം നല്കാൻ വിധിച്ചതും ഒക്കെ ഇതേ ജഡ്ജി തന്നെ.

ഓരോ മാതാപിതാക്കൾക്കും മക്കൾക്കും വലിയ മുന്നറിയിപ്പാവുകയാണ്‌ ഈ ജഡ്ജിയുടെ ശബ്ദരേഖ. ആ മകൻ ആ കേസിൽ പെട്ടില്ലായിരുന്നു എങ്കിൽ ഇന്നും ആ പിതാവിനൊപ്പം സുഖമായി ജീവിക്കാമായിരുന്നു. കോഴിക്കോട് കലക്ട്രേറ്റിൽ തഹസീൽദാറായി ജോലിയുള്ള പിതാവ് നല്ല രീതിയിൽ ആയിരുന്നു കുടുംബം പോറ്റിയിരുന്നത്. കൊച്ചിയിലെ കാക്കനാട് വീട്ടിൽ ആയിരുന്ന മകൻ കൊച്ചിയിലെ ചില ദുശീലങ്ങളിൽ പെടുകയായിരുന്നു എന്ന് വേണം കരുതാൻ.

എന്തായാലും മകൻ റിമാനു ജാമ്യം നിഷേധിച്ചതും റിമാന്റ് ചെയ്തതതും പിന്നീട് അതിന്റെ എല്ലാം ബാക്കി പത്രമായി പിതാവിന്റെ സംസ്കാരത്തിനു ഇടക്കാല ജാമ്യത്തിനും ജഡ്ജിക്ക് വിധി എഴുതേണ്ടി വന്നു. എല്ലായിടത്തും ഒരേ ജഡിജി എന്നതും ഇവിടെ വൈകാരികമായ കാര്യമാണ്‌. തെറ്റു ചെയ്താൽ നിയമം കർശനമാക്കിയാൽ ഒരു ആൾക്കും രക്ഷപെടാൻ ആവില്ലെന്നും നിയമം നടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ലെന്നും ഉള്ള മുന്നറിയിപ്പ് കൂടിയാണ്‌ ഈ സന്ദേശം.
ഈ വീഡിയോ സ്റ്റോറി കേൾക്കൂ