മദ്യപിച്ച് ഹോട്ടലിലെത്തി സുഭിഷമായി ഭക്ഷണം കഴിച്ചു: ബില്ല് വന്നപ്പോൾ തർക്കം, എസ്‌ഐ അറസ്റ്റിൽ

കോഴിക്കോട്: ഹോട്ടലിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ സംഭവത്തിൽ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അനിൽകുമാറാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വയനാട്ടിൽ നിന്ന് എത്തിയ ഇയാൾ രാത്രി തൊട്ടിൽപ്പാലത്തുള്ള ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചെങ്കിലും ബിൽ കൊടുക്കാൻ തയ്യാറായില്ല. തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു.

തൊട്ടിൽപ്പാലം പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ച അനിൽകുമാറിനെ ഏറെ പണിപ്പെട്ടാണ് സറ്റേഷനിൽ എത്തിച്ചത്. മദ്യലഹരിയിൽ ബഹളമുണ്ടാക്കിയതിന് എസ്‌ഐയ്‌ക്കെതിരെ കേസെടുക്കുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.