ആശുപത്രിയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

ദില്ലി: ആശുപത്രിയിലെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഒക്ടോബര്‍ 30ന് അര്‍ദ്ധരാത്രിയിലായിരുന്നു സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബന്ധുവിനെ കാണാന്‍ എത്തിയ മുപ്പതുകാരിയായ യുവതിയെ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും മുന്‍ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

തന്നെ ബലമായി കയറിപ്പിടിച്ച ഇവര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് വലിച്ചുകൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ദില്ലിയിലെ ബാബാ സാഹേബ് ഭീം റാവു അംഹേദ്കര്‍ ആശുപത്രിയില്‍ വച്ചാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. സ്ത്രീയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. 22 കാരനായ മനീഷ്, 24കാരനായ തിവാരി, 33 കാരനായ കന്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്.