രോഗിയുമായിപോയ കാറിടിച്ച് പ്രഭാതസവാരിക്കാരായ രണ്ടുസ്ത്രീകള്‍ മരിച്ചു; ഹൃദയസ്തംഭനംമൂലം രോഗിയും മരിച്ചു

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട് രോഗിയുമായി പോയ കാര്‍ നിയന്ത്രണം തെറ്റി പ്രഭാതസവാരിക്കിറങ്ങിയവരുടെ മേല്‍ ഇടിച്ചുകയറി. പരിക്കേറ്റ രണ്ടു സ്ത്രീകള്‍ മരിച്ചു. അപകടസമയത്ത് കാറിലുണ്ടായിരുന്ന രോഗിയായ ഡോക്ടര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നും മരിച്ചു. ഹോമിയോ ഡോക്ടറായ സ്വപ്‌നയാണ് മരിച്ചത്. സ്വപ്‌നയും ഭര്‍ത്താവുമാണ് കാറിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെയാണ് അപകടം.

പ്രഭാതനടത്തത്തിന് ഇറങ്ങിയവരുടെ മേലേക്ക് നിയന്ത്രണം തെറ്റിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. സുബൈദ(48), നസീമ(50) എന്നിവരാണ് മരിച്ചത്.

രോഗിയുമായി അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി നടക്കാനിറങ്ങിയവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.