മൂന്നു വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു, സംഭവം കോഴിക്കോട്

കോഴിക്കോട് : ഓമശ്ശേരിയിൽ മൂന്നുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്റെ മകൻ ഐസിസ്(3) ആണ് മരിച്ചത്. ഓമശ്ശേരിയിലെ ഫാം ഹൗസിലായിരുന്നു അപകടം‌. ഉടൻ തന്നെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബ സം​ഗമത്തിനിടെയയിരുന്നു അപകടം.

അതേസമയം, ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പട്ട്ള തിരുവാതിരയിൽ മധുകുമാർ (66) ആണ് മരിച്ചത്. ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരിച്ച മധുകുമാർ.

കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ വെഡ് ലാൻഡിനു മുന്നിലായിരുന്നു സംഭവം. മൂന്നു മുക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് പരിക്ക് പറ്റിയ മധുകുമാറിനെ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രസന്ന ആണ് മരിച്ച മധുകുമാറിൻ്റെ ഭാര്യ, എബിൻ, അക്ഷര എന്നിവർ മക്കൾ.