തൃപ്രയാർ തേവരുടെ ചിത്രം എൽഡിഎഫിന്റെ പ്രചാരണ ബോർഡിൽ, വി എസ് സുനിൽകുമാറിനെതിരെ വീണ്ടും പരാതി

തൃ​ശൂ​ർ ​:​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​വി.​എ​സ്.​സു​നി​ൽ​കു​മാ​റി​നെ​തി​രെ​ ​പെ​രു​മാ​റ്റ​ച്ച​ട്ട​ ​ലം​ഘ​ന​ത്തി​ന് വീണ്ടും പരാതി. തൃ​പ്ര​യാ​ർ​ ​ക്ഷേ​ത്ര​ത്തി​ന്റെ​യും​ ​തൃ​പ്ര​യാ​ർ​ ​തേ​വ​രു​ടെ​യും​ ​ചി​ത്ര​മു​ള്ള​ ​ഫ്ളെ​ക്‌​സ്‌​ ​ബോ​ർ​ഡ് ​നാ​ട്ടി​ക​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ചാ​ഴൂ​ർ​ ​ചി​റ​യ്ക്ക​ലി​ൽ​ ​സ്ഥാ​പി​ച്ച​തി​നെ​തി​രെ​യാ​ണ് ​പ​രാ​തി.​ ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റും​ ​എം.​പി​യു​മാ​യ​ ​ടി.​എ​ൻ.​പ്ര​താ​പ​നാണ് ​ ​ചീ​ഫ് ​ഇ​ല​ക്ട​റ​ൽ​ ​ഓ​ഫീ​സ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കിയത് .

മ​ത​ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും​ ​ചി​ഹ്ന​ങ്ങ​ളു​ടെ​യും​ ​ചി​ത്രം​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​ഉ​പ​യോ​ഗി​ക്കു​ന്ന​ത് ​പെ​രു​മാ​റ്റ​ച്ച​ട്ട​ ​ലം​ഘ​ന​മാ​ണ്.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​പ​രാ​തി​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ജി​ല്ല​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഓ​ഫീ​സ​ർ​ ​കൂ​ടി​യാ​യ​ ​ക​ള​ക്ട​ർ​ ​വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ​യ്ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.

നേരത്തെ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ഫോട്ടോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് സുനിൽകുമാറിനെ വെട്ടിലാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബ്രാൻഡ് അംബാസഡറായ തന്റെ ചിത്രം പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവീനോ തന്നെ വ്യക്തമാക്കിയതോടെ സുനിൽകുമാർ ഫോട്ടോ നീക്കുകയായിരുന്നു.