കറുപ്പ് നിറമുള്ളവരെ സിനിമ അംഗീകരിച്ചു തുടങ്ങിയെന്ന് വിശ്വസിക്കാനാണ് താല്‍പര്യം- അഭിജ

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള സിനിമയാണ് ആക്ഷൻ ഹീറോ ബിജു. സൂരജ് വെഞ്ഞാറമൂടും അഭിജയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങൾ പ്രേക്ഷകരുടെ കരളലിയിച്ചതായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സദാചാര വാദികൾക്ക് എന്നും കണക്കിന് മറുപടി കൊടുക്കാറുള്ള താരം കൂടിയാണ് അഭിജ. അതുകൊണ്ട് തന്നെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വൈറലായി മാറാറുമുണ്ട്.സിനിമയിൽ കൂടുതലും ഗ്രാമീണ വേഷങ്ങളിലാണ് തിളങ്ങുന്നതെങ്കിലും സിനിമാലോകത്തിന് പുറത്ത് ആള് മോഡേൺ ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങളൊക്കെ വൈറലായിരുന്നു. കറുപ്പ് നിറമുള്ളവരെ ഇപ്പോള്‍ സിനിമ അംഗീകരിച്ചു തുടങ്ങിയെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് തുറന്നുപറയുകയാണ് താരം

വാക്കുകൾ, സമൂഹമാധ്യമങ്ങളില്‍ നടന്ന ആ ചര്‍ച്ചകള്‍ മൂലം ഉണ്ടായ മാറ്റങ്ങളുടെ ഫലമാണ് നിറത്തിന്റെ പേരില്‍ മാറ്റിവെച്ചവര്‍ക്ക് അംഗീകാരം ലഭിച്ചത് തന്നെ . കറുപ്പ് നിറമുള്ളവരെ സിനിമ അംഗീകരിച്ചു തുടങ്ങിയെന്ന് വിശ്വസിക്കാനാണ് താല്‍പര്യം. എന്നാല്‍ ഇത് സാവധാനം സംഭവിച്ചതാണ്. വേഗത്തില്‍ കൈകാര്യം ചെയ്യേണ്ട കാര്യമായിരുന്നു.

അതിന് കഴിയില്ല. കറുപ്പ് നിറമുള്ള നായികയെ വേണമെങ്കില്‍ വെളുപ്പ് നിറമുള്ള ആളിന് മേക്കപ്പ് ചെയ്യുന്നു. ഞാന്‍ ഇരു നിറക്കാരിയാണ്. സിനിമ ചെലുത്തുന്ന സ്വാധീനം സമൂഹത്തിലും ഉണ്ടാകുന്നുവെന്ന് വിശ്വസിക്കാനാണ് ഇഷ്ടം.