വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി; വളര്‍ത്ത് നായയെ കൊന്നു

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ബത്തേരിക്കടുത്ത് വാകേരിയിലെ ഏദന്‍വാലി എന്ന എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. എസ്റ്റേറ്റിലെ തൊഴിലാളികള്‍ വളര്‍ത്തുന്ന നായയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

എസ്റ്റേറ്റിലെ തൊഴിലാളികള്‍ നടന്ന് പോകുന്ന വഴിയിലാണ് കടുവ നായയെ ആക്രമിച്ചത്. ഇവിടെ കടുവയുടെ സാന്നിധ്യം പതിവാണെന്ന് തൊഴിലാളികള്‍ പറയുന്നു. നായയുടെ ജഡം പിന്നീട് തൊഴിലാളികള്‍ കണ്ടെടുത്തു.

പ്രദേശത്ത് ആക്രമണം നടത്തുന്ന കടുവയെ പിടിക്കുവാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിന് മുമ്പും കടുവ ഇറങ്ങിയപ്പോള്‍ പരാതിപ്പെട്ടിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഈ പ്രദേശത്ത് തന്നെ ഒരു ആദിവാസി സ്ത്രീയ കടുവ ആക്രമിച്ചിരുന്നു.