കേരളത്തെ നിക്ഷേപകര്‍ ഭയപ്പെടുന്നു; രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

രാഷ്ട്രീയ കോലപാതകങ്ങളും നിക്ഷേപകര്‍ക്കെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വളരുന്ന ആക്രമണങ്ങളും ക്രിമിനലിസവും മൂലം നിക്ഷേപം നടത്തുവാന്‍ ആളുകള്‍ ഭയക്കുന്നുവെന്നും ഒപ്പം കേരളത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത് എന്നാല്‍ കേരളത്തില്‍ നിക്ഷേപ സൗഹൃദമല്ല അന്തരീക്ഷമെന്ന് അദ്ദേഹം പറഞ്ഞു. മേളകള്‍ മാത്രം നടത്തിയാല്‍ പോര. തൊഴില്‍ സൃഷ്ടിക്കുവാനും നിക്ഷേപങ്ങള്‍ നടത്തുവാനുമുള്ള വലിയ അവസരങ്ങളാണ് കോവിഡ് പ്രതിസന്ധിക്ക് ശേഷം ലോകത്ത് നിലനില്‍ക്കുന്നത് എന്നാല്‍ കേരളം ഇതൊന്നും തിരിച്ചറിയുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.