കുഞ്ഞ് ജനിച്ചയുടനെ ആരാധകരെ കാണിച്ച് ടോഷ് ക്രിസ്റ്റി

ചന്ദ്ര ലക്ഷ്മണിനും നടൻ ടോഷ് ക്രിസ്റ്റിക്കും കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞ് പിറന്നത്. ഇപ്പോഴിത കുഞ്ഞിനെ നഴ്സുമാരുടെ കൈയ്യിൽ നിന്നും ആദ്യമായി കൈകളിലേറ്റ് വാങ്ങിയ ‌വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റി. ടോഷ് ഷോട്സ് എന്ന യുട്യൂബ് ചാനൽ വഴിയാണ് ടോഷ് ക്രിസ്റ്റി വീഡിയോ പങ്കുവെച്ചത്. പ്രസവിക്കുന്നതിന് മുമ്പ് ചന്ദ്രയ്ക്കൊപ്പം ആശുപത്രിയിൽ നിന്നും പകർത്തിയ ദൃശ്യങ്ങളും ടോഷ് വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

കുഞ്ഞിനെ സ്വീകരിക്കാനായി ചന്ദ്രയുടേയും ടോഷിന്റേയും കുടുംബവും ഒപ്പം ഉണ്ടായിരുന്നു. ചന്ദ്രയുടെ അമ്മ കൊച്ചുമകനെ കണ്ട് സന്തോഷം കൊണ്ട് കരയുന്നതും വീഡിയോയിൽ കാണാം. ചന്ദ്രയെ പ്രസവത്തിനായി കയറ്റിയത് മുതൽ പ്രാർഥനയിലായിരുന്നു ഇരു കുടുംബവും. കുഞ്ഞിനെ കൈകകളിൽ സ്വീകരിച്ച ശേഷം പ്രേക്ഷകർക്കായി കുഞ്ഞിന്റെ മുഖം വീഡിയോയിൽ കാണിച്ചു.

ഞങ്ങൾക്ക് ആൺകുഞ്ഞ് പിറന്നിരിക്കുന്നു. ദൈവത്തിന് നന്ദി’ എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ടോഷ് ക്രിസ്റ്റി കുറിച്ചത്. ഭാര്യ ചന്ദ്രയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത വിവരം നേരത്തെ ടോഷ് ക്രിസ്റ്റി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘അച്ഛനും അമ്മയും ആകണം… ഞങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുന്നു’വെന്നാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് നേരത്തെ ടോഷ് കുറിച്ചത്.

സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനിൽ നിന്നും കണ്ട് പരിചയത്തിലായ ഇറുവരും പിന്നീട് പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ഇവരുടെ വിവാഹം.

അതേസമയം വയറും വെച്ച് ഒമ്പതര മാസത്തിലും സ്വന്തം സുജാത സീരിയലിൽ ചന്ദ്ര ലക്ഷ്മൺ അഭിനയിച്ചത് എല്ലാവരേയും അമ്പരപ്പിച്ചു. ഫൈറ്റ് സീനും ഹെവി റിസ്ക്കുള്ള സീനുകളും വയറും വെച്ച് ചന്ദ്ര ലക്ഷ്മൺ പൂർത്തിയാക്കി. ഇപ്പോഴിത പ്രസവിക്കാനായി മെറ്റേണിറ്റി ലീവിലേക്ക് പ്രവേശിക്കാൻ പോകുന്ന ചന്ദ്രയ്ക്ക് ഭർത്താവ് ടോഷും സീരിയൽ അണിയറപ്രവർത്തകരും ചേർന്ന് ബേബി ഷവറും യാത്രയയപ്പും നൽകിയിരിക്കുകയാണ്.ചന്ദ്രയ്ക്ക് സൂചനകളൊന്നും നൽകാതെ വളരെ രഹസ്യമായി പരിപാടി ആസൂത്രണം ചെയ്തത് ടോഷ് ക്രിസ്റ്റിയും കിഷോർ സത്യയും ചേർന്നായിരുന്നു. പ്രിയപ്പെട്ടവരുടെ സർപ്രൈസിൽ ചന്ദ്രയും ഞെട്ടി. രണ്ട് വർഷമായി സ്വന്തം സുജാതയുടെ ഭാ​ഗമാണ് ചന്ദ്ര ലക്ഷ്മൺ.