ലിഡിയയ്ക്ക് പിറന്നാൾ ആശംസയുമായി ടൊവിനോ, മക്കൾക്കൊപ്പമുള്ള ആഘോഷ ചിത്രം വൈറൽ

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്.ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ കള എന്ന ചിത്രത്തിന്റെ സംഘടന രം​​ഗത്തിനിടയിൽ താരത്തിന് പരിക്കേറ്റിരുന്നു. വിശ്രമ ജീവിതത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോൾ. ടൊവിനോയെ മാത്രമല്ല കുടുംബാംഗങ്ങളേയും പ്രേക്ഷകർക്ക് പരിചയമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ നൽകിയ സർപ്രൈസ് വിശേഷങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

ലൊക്കേഷനിൽ വെച്ച്‌ ഭാര്യയ്ക്ക് സർപ്രൈസൊരുക്കുകയായിരുന്നു ടോവിനോ. കുടുംബസമേതമായി കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരപത്‌നിക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഹാപ്പി ബർത്ത് ഡേ മൈ ലവ് എന്ന് പറഞ്ഞായിരുന്നു ടൊവിനോ ഫോട്ടോ പോസ്റ്റ് ചെയ്തത്. രമേഷ് പിഷാരടി, സൈജു കുറിപ്പ്, ശെന്തിൽ കൃഷ്ണ, ഇവരെല്ലാം ചിത്രത്തിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുണ്ട്. കുഞ്ഞ് ടഹാന്റെ ക്യൂട്ട് ഭാവമായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്.

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ അഭിനയിച്ചിരുന്നെങ്കിലും ദുൽഖർ സൽമാന്റെ എബിസിഡി എന്ന സിനിമയിലെ വില്ലൻ വേഷമായിരുന്നു ടൊവിനോയെ ശ്രദ്ധേയനാക്കിയത്. എന്ന് നിന്റെ മൊയ്തീനിലെ അപ്പുവേട്ടനായി പ്രേക്ഷക ഹൃദയത്തിലേക്കായിരുന്നു ടൊവിനോ എത്തിയത്.സിനിമയിലെത്തിയതിന് പിന്നാലെയായിരുന്നു ഏറെ കാലമായി പ്രണയത്തിലായിരുന്ന ലിഡിയയെ ടൊവിനോ ജീവിതസഖിയാക്കിയത്. പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് തുടങ്ങിയ പ്രണയമായിരുന്നു ഇരുവരുടെയും. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് പല അഭിമുഖങ്ങളിലും ടൊവിനോ പറഞ്ഞിരുന്നു. 2014 ഒക്ടോബർ 25 നായിരുന്നു ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം. ഇസ, തഹാൻ എന്നീ രണ്ട് കുട്ടികളുണ്ട്. ഇക്കഴിഞ്ഞ ജൂൺ ആറിനായിരുന്നു തഹാൻ ജനിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാമ്മോദീസ ചിത്രങ്ങൾ ടൊവിനോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.