താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്, കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കേടായി

കോഴിക്കോട്. താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കേടായതിനെ തുടര്‍ന്ന് ഗതാഗത തടസ്സം. ചുരത്തിന്റെ ആറാം വളവിലും ഏഴാം വളവിലുമാണ് ബസും ലോറിയും കേടായത്. നിലവില്‍ എന്‍ഡിആര്‍എഫ് വളണ്ടിയര്‍മാരും പോലീസും ചേര്‍ന്ന് വണ്‍വേ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്.

ഞായറാഴ്ച വൈകിട്ട് 11 മണിയോടെയാണ് ചുരം ഇറങ്ങിവന്ന ബസ് കേടായത്. തിങ്കളാഴ്ട രാവിലെ എട്ട് മണിയോടെ ചുരം കയറുകയായിരുന്ന ചരക്ക് ലോറിയും കേടായി. ഇതോടെ ഗതാഗത തടസ്സം രൂക്ഷമാകുകയായിരുന്നുയ അതേസമയം ചുരത്തില്‍ കേടായ വാഹനങ്ങള്‍ മാറ്റുന്നതിന് ശ്രമം തുടരുകയാണ്.