എന്തും വിളിച്ചു പറയുന്ന നാവ് മനുഷ്യന് ചേർന്നതല്ല, എന്റെ കാമം തീർക്കാൻ ഞാൻ എന്നാണ് തന്റെ പുറകിൽ വന്നത്, വൈ​ഗ

ട്രാൻസ്‌ജെൻഡറും മോഡലുമായ വൈഗ സുബ്രഹ്‌മണ്യം സോഷ്യൽ മീഡിയയിലൂടെ തന്റെ ജീവിത കഥ പങ്കുവെച്ചിരുന്നു. ഇപ്പോളിതാ അശ്ലീല കമന്റുമായെത്തിയ ആൾക്ക് മറുപടി നൽകുകയാണ് വൈ​ഗ. പെണ്ണായി മാറി ജീവിതം കുളമാക്കുന്നവരാണ് ട്രാൻസ്‌ജെൻഡറുകളെന്നും കാമം തീർക്കാൻ ഇറങ്ങുന്നവരാണെന്നും വരെ പരാമർശത്തിലുണ്ട്.

കുറിപ്പ്

മുഖമില്ലാത്ത ഒരുത്തന്റെ ജല്പനത്തിനുള്ള മറുപടി…. Anshad Aslam നാട്ടിലെ മാന്യന്മാരുടെ കൂട്ടത്തിലുള്ള മുഖമില്ലാത്ത കണ്ണൂർക്കാരനായ താൻ രാത്രി മണ്ണെണ്ണ വാങ്ങാനാണോ കോഴിക്കോട് വന്നത്… പിന്നെ താൻ എന്നെ രാത്രി എവിടെ വെച്ചു കണ്ടു… എത്ര തവണ കണ്ടു എന്ന് വ്യക്തമാക്കണം… സെക്സ് വർക്ക് മോശമാണെങ്കിൽ നാളെ മുതൽ നീ എത്രപേരെ ചെല്ലും ചിലവും കൊടുത്ത് സംരക്ഷിക്കും?? കഴുത കാമം കരഞ്ഞു തീർക്കും… ഇത് ഞങ്ങളുടെ ജീവിതം… ഞങ്ങൾ ആസ്വദിച്ചു തന്നെ ജീവിക്കും… സഹിക്കുന്നില്ലെങ്കിൽ കണ്ണും കാതും വായും മൂടിക്കെട്ടി നടക്ക്…എന്തും വിളിച്ചു പറയുന്ന നാവ് മനുഷ്യന് ചേർന്നതല്ല… എന്റെ കാമം തീർക്കാൻ ഞാൻ എന്നാണ് തന്റെ പുറകിൽ വന്നത്??? ഞാൻ കാശിനു വേണ്ടി ഒരുങ്ങിക്കെട്ടി നടക്കുന്നത് താൻ എത്ര തവണ കണ്ടു?? ഒരു പൊട്ടും ഭസ്മക്കുറിയും തൊട്ടാൽ അപാര മേക്കപ്പ് ആവുമോ??? ഇനി മേക്കപ്പ് ചെയ്യുന്നവരൊക്കെ താൻ പറഞ്ഞ കൂട്ടത്തിൽ പെടുന്നവരാണോ??? അങ്ങനെ എങ്കിൽ ആദ്യം പോയി ചോദിക്കേണ്ടത് സ്വന്തം വീട്ടിൽ തന്നെയാണ്…

വീട്ടിൽ പോയി ഉമ്മയോടും പെങ്ങളോടും പറയണം വൃത്തിയുള്ള വസ്ത്രം ധരിക്കരുതെന്ന്… ആളുകളെ അളക്കേണ്ടത് അവരുടെ വസ്ത്രധാരണ രീതിയും മേക്കപ്പും നോക്കിയാണെന്ന് താൻ വിചാരിക്കുന്നെങ്കിൽ തന്നോട് ഒന്നേ പറയാനുള്ളൂ… ഇത് കഴിവുള്ളവരുടെ ലോകമാണ്… ആണിന്റെയും പെണ്ണിന്റെയും ലിംഗം നോക്കി നടക്കുന്ന തന്നെപ്പോലുള്ളവർക്കുള്ളതല്ല … പിന്നെ ഏതെങ്കിലും ട്രാൻസ് വിഭാഗം തന്റെ മുന്നിൽ കൈ നീട്ടിയോ?? എന്ത് തൊഴിൽ ചെയ്തിട്ടായാലും ഞങ്ങൾ ആരുടെ മുന്നിലും യാചിച്ചല്ല ജീവിക്കുന്നത്… ഇതിൽ എത്രപേർ ഇന്ന് സമൂഹത്തിൽ ഉന്നതങ്ങളിൽ ഇരിക്കുന്നുണ്ട് എന്ന് തനിക്ക് അറിയുമോ?? വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് സ്വന്തം അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും ബോധവാന്മാരായിട്ടുണ്ടെങ്കിൽ അതിൽ തന്നെപോലുള്ളവരുടെ പങ്ക് എത്രത്തോളം ഉണ്ട്… ഇന്ന് കേരളത്തിൽ എത്ര ട്രാൻസ് വിദ്യാർത്ഥികൾ ഉണ്ടെന്ന് തനിക്ക് വല്ല ധാരണയും ഉണ്ടോ??? എത്ര ട്രാൻസ്ജണ്ടെഴ്സ് കേരളത്തിലും ഇന്ത്യയിലും കൊലചെയ്യപ്പെട്ടു എന്ന് തനിക്കറിയുമോ… ഇത് മറ്റൊന്നുമല്ല അംഗീകരിക്കാനുള്ള വിമുഖത..ഭയം… അതാണ്… ഭീരുക്കൾ പലതവണ മരിക്കും.. ധീരന്മാർ ഒരു തവണയേ മരിക്കുള്ളൂ… സ്വന്തം സ്വത്വം വിളിച്ചു പറഞ്ഞ് സ്വാതത്രത്തോടെ തന്നെ ഞങ്ങൾ ഇവിടെ ജീവിക്കും… നിന്റെയൊക്കെ കണ്മുന്നിൽ തന്നെ…