മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. തുടർന്ന് മറ്റു നിർവഹമായല്ലാതെ പോലീസ് കേസെടുത്തു.

ബം​ഗാളിലെ ഉത്തർ ദിനാജ്പൂരിലുള്ള ചോപ്രയിലാണ് അതിക്രമം നടന്നത്. പ്രദേശത്തെ തൃണമൂൽ നേതാവായ ജെസിബിയെന്ന തജേമുൽ ആയിരുന്നു യുവതിയെ മർദിച്ചതെന്നാണ് വിവരം. യുവതിയെ കൂടാതെ ഒപ്പമുണ്ടായിരുന്ന യുവാവിനെയും തൃണമൂൽ നേതാവ് മർദിച്ചിരുന്നു.

നടുറോഡിലിട്ട് ഇരുവരെയും തല്ലിച്ചതയ്‌ക്കുന്ന വീഡിയോയാണ് വൈറലായത്. ചുറ്റും കൂടി നിൽക്കുന്നയാളുകൾ അതിക്രമം തടയാൻ മുന്നോട്ട് വന്നിരുന്നില്ല. ചോപ്ര എംഎൽഎ ഹമിദൂർ റഹ്മാന്റെ അടുത്ത അനുയായിയാണ് അതിക്രമം നടത്തിയത്. കുറ്റകൃത്യത്തിന് ഉടനടി വിചാരണ നടത്തി ശിക്ഷ നടപ്പാക്കുന്ന ഇൻസാഫ് സഭയുടെ ഇരകളാണ് യുവതിയും യുവാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.