ത്രിപുര കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാജിവെച്ചു; തൃണമൂലിലേക്കെന്ന്​ റിപ്പോര്‍ട്ട്​

ഗുവാഹത്തി: ത്രിപുര കോണ്‍ഗ്രസ്​ അധ്യക്ഷന്‍ പിജുഷ്​ കാന്തി ബിശ്വാസ്​ സ്ഥാനമൊഴിഞ്ഞു. താന്‍ രാഷ്​ട്രീയം തന്നെ നിര്‍​ത്തുകയാണ്​ എന്നാണ്​ പിജുഷ്​ നല്‍കുന്ന വിശദീകരണം.

എല്ലാ കോണ്‍ഗ്രസ്​ നേതാക്കള്‍ക്കും നന്ദിയര്‍പ്പിച്ചാണ്​ കോണ്‍ഗ്രസ്​ വിടുന്ന കാര്യം പിജുഷ്​ ട്വീറ്റ്​ ചെയ്​തത്​.ഒരു കാല​ത്ത്​ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉഗ്രപ്രതാപികളായിരുന്ന കോണ്‍ഗ്രസിന്​ മുതിര്‍ന്ന ഒരു നേതാവ്​ കൂടി പാര്‍ട്ടി വിടുന്നത്​ വലിയ തിരിച്ചടിയാണ്​.

ഒരാഴ്ച മുമ്ബ്​ കോണ്‍ഗ്രസ്​ വിട്ട്​ തൃണമൂലില്‍ ചേര്‍ന്ന സുഷ്​മിത ദേവിന്‍റെ അടുത്തയാളായതുകൊണ്ടുതന്നെ ബിജുഷ്​ തൃണമൂലില്‍ ചേക്കേ​റിയേക്കുമെന്ന്​ റിപ്പോര്‍ട്ടുകള്‍ ഉണ്ട്​. കൂടുതല്‍ കോണ്‍ഗ്രസ്​ നേതാക്കള്‍ തൃണമൂലില്‍ ചേരുമെന്നാണ്​ വാര്‍ത്തകള്‍.