ജമ്മു കശ്മീരില്‍ ഭീകരാക്രമണം; രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ ഇദ്ഗാഹിലാണ് സംഭവം നടന്നത്. ഇദ്ഗാഹിലെ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സുഖ്വിന്ദര്‍ കൗര്‍, അധ്യാപകന്‍ ദീപക് എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണം ഉണ്ടായ ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രിന്‍സിപ്പലിന്റെ ഓഫിസില്‍വച്ചാണ് ആക്രമണം നടന്നതെന്നാണ് വിവരം. മറ്റ് അധ്യാപകരുമായി പ്രിന്‍സിപ്പല്‍ യോഗം ചേരുന്നതിനിടെ രണ്ട് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.