വള്ളികുന്നം അഭിമന്യു വധം: രണ്ട് പേര്‍കൂടി പിടിയില്‍

ആലപ്പുഴ ; ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യു വധക്കേസില്‍ രണ്ട് വള്ളികുന്നം സ്വദേശികള്‍ കൂടി പിടിയിലായി. ആകാശ് (20), പ്രണവ് (23) എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളതായി പോലീസ് പറഞ്ഞു.

കേസിലെ മുഖ്യ പ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്ബി എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. അഭിമന്യുവിന്റെ ജ്യേഷ്ഠനും ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായ അനന്തുവിനോടുള്ള മുന്‍ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് സജയ് ജിത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ക്ഷേത്രോത്സവം നടക്കുന്ന സമയത്ത് അനന്തുവിനെ ആക്രമിക്കുക ലക്ഷ്യമിട്ടെത്തിയപ്പോള്‍ അഭിമന്യുവുമായി വഴക്കുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.