ട്വിന്റി ട്വിന്റിയിൽ നിന്നും മാറുമെന്ന സൂചന നൽകി ശ്രീനിവാസൻ

ട്വന്റി ട്വന്റിയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ച് ശ്രീനിവാസൻ രംഗത്തെത്തിയത് അടുത്തിടെയാണ്. പാർട്ടി ഉപദേശക സമിതി അം​ഗമാണ് ശ്രീനിവാസൻ. സംവിധായകൻ സിദ്ദീഖും, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ശ്രീനിവാസനോടൊപ്പം ട്വിന്റി ട്വിന്റിയിൽ ചേർന്നിരുന്നു. ശ്രീനിവാസന്റെ രാഷ്ട്രീയ നിലപാടിനെതിരെ വൻ വിമർശനവും ഉയർന്നിരുന്നു. ശ്രീനിവാസൻ രാഷ്ട്രീയത്തിൽ ചാഞ്ചാട്ട നിലപാട് സ്വീകരിക്കുന്നയാളാണെന്ന് നിരവധി നേതാക്കൾ പറഞ്ഞിരുന്നു.

അൽപം പോലും ബുദ്ധിയില്ലാത്ത കാലത്താണ് എസ്എഫ് ഐയിൽ ചേർന്നതെന്ന അഭിപ്രായം വീണ്ടും ആവർത്തിച്ച് ശ്രീനിവാസൻ രം​ഗത്തെത്തി. കോമൺ സെൻസ് വന്നപ്പോൾ ട്വന്റി ട്വന്റി ആയി. ഇവിടെനിന്നും ഞാൻ മാറും. അത് എന്റെ ഇഷ്ടമാണ്. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഒരാൾക്ക് പരമാവധി എത്ര പാർട്ടിയിൽ പ്രവർത്തിക്കാം എന്ന പരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് എന്റെ സൗകര്യം അനുസരിച്ച് ഞാൻ മാറിക്കൊണ്ടേയിരിക്കുമെന്ന് താരം പറഞഞു ഒരു സ്വാകര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം, വാക്കുകൾ

പോസിറ്റീവ് ആയ ചെറിയ നന്മ എവിടെ കണ്ടാലും അങ്ങോട്ടു ചാടുന്ന മാനസികാവസ്ഥയിലാണ് ഞാൻ. അൽപം പോലും ബുദ്ധിയില്ലാത്ത സമയത്ത് ഞാൻ എസ്എഫ്‌ഐയോട് ആഭിമുഖ്യമുളളയാളായി. സ്വൽപം ബുദ്ധി വന്നപ്പോൾ കെഎസ്യു ആയി. കുറച്ചു കൂടി ബുദ്ധി വന്നപ്പോൾ എബിവിപിക്കാരനായി. കോമൺ സെൻസ് വന്നപ്പോൾ ട്വന്റി ട്വന്റി ആയി. ഇവിടെനിന്നും ഞാൻ മാറും. അത് എന്റെ ഇഷ്ടമാണ്. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഒരാൾക്ക് പരമാവധി എത്ര പാർട്ടിയിൽ പ്രവർത്തിക്കാം എന്ന പരിധി നിശ്ചയിച്ചിട്ടില്ല. അതുകൊണ്ട് എന്റെ സൗകര്യം അനുസരിച്ച് ഞാൻ മാറിക്കൊണ്ടേയിരിക്കും. എല്ലാ രാഷ്ട്രീയക്കാരും ട്വന്റി ട്വന്റിയെ എതിർക്കുമ്പോൾ എന്തോ അവർ പേടിക്കുന്നുമുണ്ട്. അപ്പോൾ അതിൽ എന്തെങ്കിലും കാര്യമുണ്ടെന്ന് എനിക്ക് ഉറപ്പായി.