നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് തീവ്രവാദികള്‍ കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിച്ചു

ന്യൂഡല്‍ഹി. നിയന്ത്രണരേഖയിലൂടെ നൂഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിച്ചു. ജമ്മു കശ്മീരിലെ രജൗറി ജില്ലയിലാണ് സംഭവം. നിരീക്ഷണ ഗ്രിഡ് വഴി ഭീകരര്‍ നുഴഞ്ഞുകയറുന്ന പാതയില്‍ കുഴിബോംബ് സൈന്യം സ്ഥാപിക്കുകയായിരുന്നു.

ആഗസ്റ്റ് 21ന് രാത്രിയാണ് ഭീകരര്‍ നുഴഞ്ഞു കയറ്റശ്രമം നടത്തിയത്. തീവ്രവാദികള്‍ പൊട്ടിത്തെറിക്കുന്നത് നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. മലനിരകളുള്ള നിയമന്ത്രണ രേഖയില്‍ ഭൂമി പരന്ന് കിടക്കുന്ന പ്രദേശം പുഖര്‍ണി ഗ്രാമത്തില്‍ മാത്രമാണ് ഉള്ളത്. സൈന്യത്തിന്റെ തിരച്ചിലില്‍ പൊട്ടിത്തെറിച്ച ഭീകരരുടെ ജഡം ലഭിച്ചു.