അന്ന് തൊണ്ട കീറി ഇൻക്വിലാബ് വിളിച്ച സഖാക്കൾ, ഒന്നനങ്ങാനോ നടക്കാനോ പോലും കഴിയാതെ വീണ് പോയ രണ്ട് സഖാക്കൾ

ഒന്ന് നടക്കാനോ ഒച്ച വെക്കാനോ അല്ലെങ്കില്‍ ഒന്നുറക്കെ ഇന്‍ക്വിലാബ് വിളിക്കാനോ കഴിയാതെ രണ്ട് സഖാക്കന്‍മാര്‍. ഒന്നനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയില്‍. അമേരിക്കയില്‍ നിന്ന് പോലും മരുന്ന് ചോദിച്ചു വിളിച്ചു എന്ന് വീമ്പിളക്കിയ ശൈലജ ടീച്ചറുടെ കാലത്ത് ജീവിച്ച ഈ സഖാക്കന്‍മാരുടെ ജീവിതം ആരെയും സങ്കടത്തിലാഴ്ത്തും.

രജി കിടപ്പു തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. പരസഹായമില്ലാതെ ബാത്ത്‌റൂമില്‍ പോലും പോകാനാകില്ല. മകന്റെ പഠനം പ്രാരാബ്ധത്തില്‍ മുടങ്ങി. പങ്കജകസ്തൂരിയിലെ ചികിത്സ പോലും തുടരാന്‍ സാധിച്ചിട്ടില്ല. വെറും തുച്ഛമായി മരുന്നിന് പോലും വകയില്ലാത്ത അവസ്ഥ. ഭാര്യയും മകനുമടങ്ങുന്നതാണ് കാട്ടിക്കടയിലെ ഈ കുടുംബം. മകന് ഉള്ള പണിയാവട്ടെ കോവിഡ് കാരണം മുടങ്ങിയിരിക്കുകയാണ്. ഇതാണ് ഒരു സഖാവിന്റെ അവസ്ഥ.

ഇദ്ദേഹത്തിന്റെ ജ്യേഷ്ടനും കിടപ്പിലാണ്. സഖാവ് രജിയുടെ ജ്യേഷ്ടനും സ്‌ട്രോക്ക് ആണ് സംഭവിച്ചത്. മരുന്നിന് പോലും ഗതിയില്ലാതെ. ഇതൊക്കെ ജനങ്ങള്‍ കാണണം. സജിയും ഭാര്യയും ആകെ അങ്കലാപ്പിലാണ്. ജീവിതം വഴിമുട്ടിയ ഗതി.