നടൻ വിനായകനെതിരെ പരാതിയുമായി യുവാവ്, വിമാനത്തിൽ കയറുന്നതിനിടെ മോശമായി പെരുമാറിയെന്നാണ് പരാതി

കൊച്ചി. വിമാനത്തില്‍ കയറുന്നതിനിടെ നടന്‍ വിനായകന്‍ മോശമായി പെരുമാറിയതായി യുവാവിന്റെ പരാതി. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. നടപടി സ്വീകരിക്കുവാന്‍ ഇന്‍ഡിഗോ വിമാന കമ്പനിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്.

അതേസമയം ഹര്‍ജിയില്‍ വിനായകനെ കക്ഷി ചേര്‍ക്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ മേയ് 27ന് ഗോവയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പഞ്ചാബില്‍ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരന്‍. വിമാനത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷം പരാതി നല്‍കിയതിനാല്‍ നടപടി എടുക്കാന്‍ സാധിക്കില്ലെന്നാണ് വിമാന കമ്പനി പറയുന്നത്. ഇതിനെതിരെയാണ് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയത്.