അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കോഴിക്കോട്. അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് മാങ്കാവില്‍ നിന്നെത്തിയ കുട്ടികളാണ് മരിച്ചത്. 14 പേരങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടം കാണുന്നതിനായി എത്തിയത്. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് അപകടത്തില്‍ പെട്ടത്. അഞ്ച് കുട്ടികളാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. മരിച്ച അശ്വന്തും അഭിനവും എട്ട്, ഒന്‍പത് ക്ലാസിലെ വിദ്യാര്‍ഥികളാണ്.

വിദ്യാര്‍ഥികളുടെ സംഘം ഞായറാഴ്ച ഉച്ചയ്ക്കാണ് വെള്ളച്ചാട്ടം കാണുവാന്‍ എത്തിയത്. അഞ്ച് കുട്ടികള്‍ മുങ്ങിപ്പോകുകയായിരുന്നു. അതേസമയം കൂടെ ഉണ്ടായിരുന്ന കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ സുരക്ഷ ജീവനക്കാരാണ് കുട്ടികളെ രക്ഷിച്ചത്. എന്നാല്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ സാധിച്ചില്ല.