പെണ്‍സുഹൃത്തിന് ലോഡ്ജില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി മയക്കിയ ശേഷം മാല മോഷ്ടിച്ച പ്രതി പിടിയില്‍

മാഹി. പെണ്‍സുഹൃത്തിനെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം മാല മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. വടകര സ്വദേശിനിയായ യുവതിയില്‍ നിന്നാണ് പ്രതി സ്വര്‍ണമാല തട്ടിയെടുത്തത്. കേസില്‍ വയനാട് സ്വദേശിയായ മിര്‍ഷാദിനെയാണ് പോലീസ് പിടികൂടിയത്. പ്രതി സ്വര്‍ണമാല തട്ടി എടുക്കാന്‍ പെണ്‍ സുഹൃത്തിന് മദ്യം നല്‍കിയതായി പോലീസ് പറഞ്ഞു.

മാഹിയിലെ ലോഡ്ജിലേക്കാണ് പ്രതി മധ്യവയസ്‌കയായ പെണ്‍സുഹൃത്തിന് വിളിച്ച് വരുത്തിയത്. തുടര്‍ന്ന് മദ്യം നല്‍കി പ്രതി പെണ്‍സുഹൃത്തിന് ബോധരഹിതയാക്കുകയായിരുന്നു. ശേഷമാണ് സ്വര്‍ണമാണ മോഷ്ടിച്ചതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പവനോളം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. പ്രതി മോഷ്ടിച്ച സ്വര്‍ണമാല ഒരു ലക്ഷത്തില്‍ അധികം രൂപയ്ക്ക് പയ്യന്നൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍ക്കുകയായിരുന്നു.